Kerala

മയക്കുമരുന്ന് കേസിലെ പ്രതിയായ നൈജീരിയന്‍ സ്വദേശി ബംഗളൂരുവില്‍ നിന്നും പിടിയില്‍

നൈജീരിയക്കാരനായ അമാചുക്വു ഒക്കേകെ(37) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് വ്യാജ പാസ്പോര്‍ട്ടും വിദേശ കറന്‍സികളും നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഗോവയില്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായ ഒക്കേക്കെ വിചരാണ സമയത്ത് ഇവിടെ നിന്ന് മുങ്ങി ബംഗളൂരില്‍ എത്തുകയായിരുന്നു. ബംഗളൂരുവില്‍ പല പേരുകളില്‍ ഫ്ളാറ്റ് എടുത്ത് താമസിച്ചാണ് മയക്കമരുന്ന് വില്‍പ്പന നടത്തിയിരുന്നത്.ഇടപ്പള്ളിയില്‍ നിന്ന് എംഡിഎംഎ പിടികൂടിയ കേസിലെ അന്വേഷണമാണ് നൈജീരിയന്‍ സ്വദേശിയുടെ അറസ്റ്റിന് വഴിവെച്ചത്

മയക്കുമരുന്ന് കേസിലെ പ്രതിയായ നൈജീരിയന്‍ സ്വദേശി ബംഗളൂരുവില്‍ നിന്നും പിടിയില്‍
X

കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതിയായ നൈജീരിയന്‍ സ്വദേശിയെ ബംഗളൂരുവില്‍ നിന്ന് പിടികൂടി കൊച്ചി സിറ്റി പോലിസ്. നൈജീരിയക്കാരനായ അമാചുക്വു ഒക്കേകെ(37) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് വ്യാജ പാസ്പോര്‍ട്ടും വിദേശ കറന്‍സികളും നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഗോവയില്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായ ഒക്കേക്കെ വിചരാണ സമയത്ത് ഇവിടെ നിന്ന് മുങ്ങി ബംഗളൂരില്‍ എത്തുകയായിരുന്നു. ബംഗളൂരുവില്‍ പല പേരുകളില്‍ ഫ്ളാറ്റ് എടുത്ത് താമസിച്ചാണ് മയക്കമരുന്ന് വില്‍പ്പന നടത്തിയിരുന്നത്.ഇടപ്പള്ളിയില്‍ നിന്ന് എംഡിഎംഎ പിടികൂടിയ കേസിലെ അന്വേഷണമാണ് നൈജീരിയന്‍ സ്വദേശിയുടെ അറസ്റ്റിന് വഴിവെച്ചത്.

ഈ വര്‍ഷം മാര്‍ച്ച് രണ്ടാം തീയതി ഇടപ്പള്ളിയില്‍ നിന്ന് 21 ഗ്രാം എംഡിഎംഎയുമായി അഹമ്മദ് യാസിന്‍, മുഹമ്മദ് ഷഹാദിന്‍ എന്നിവരെ എളമക്കര പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആലുവ സ്വദേശി മുഹമ്മദ് ഷിഫാസിനാണ് മയക്ക്മരുന്ന് എത്തിച്ചതെന്നുള്ള വിവരം അറിഞ്ഞു.ഷിഫാസിനായി യാസിനും ഷഹാദും ബംഗളൂരുവിലെത്തി എംഡിഎംഎ വാങ്ങുകയായിരുന്നു. ഇവരുടെ ബംഗളൂരുവിലെ സുഹൃത്തായ റിയാസ് വഴിയാണ് എംഡിഎംഎ. വാങ്ങിയത്.റിയാസിന്റെ നിര്‍ദ്ദേശ പ്രകാരം ഷിഫാസ് പണം ഓണ്‍ലൈനായി ആണ് അയച്ചു നല്‍കിയത്. ഈ പണം റിയാസ് പിന്നീട് നൈജീരിയന്‍ സ്വദേശിക്ക് നല്‍കിയാണ് എംഡിഎംഎ. വാങ്ങിയത്.

കേസന്വേഷണത്തിനിടെ കോടതിയില്‍ കീഴടങ്ങിയ റിയാസിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നുമാണ് നൈജീരിയന്‍ സ്വദേശിയെ കുറിച്ചുള്ള വിവരം ലഭിച്ചത്.ഒക്കേകെയെ കസ്റ്റഡിയില്‍ വാങ്ങി ബംഗളൂരില്‍ എത്തിച്ച് തുടര്‍ അന്വേഷണം നടത്താനാണ് പോലിസിന്റെ തീരുമാനം. ഇതോടൊപ്പം ഒളിവിലുള്ള ഷിഫാസിനെ പിടികൂടാനുള്ള അന്വേഷണവും നടക്കുന്നുണ്ട്.കമ്മിഷണര്‍ വിജയ് സാഖറെ, ഡിസിപി ജി. പൂങ്കുഴലി, തൃക്കാക്കര എസിപി ജിജി മോന്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം കൊച്ചി മെട്രോ ഇന്‍സ്പെക്ടര്‍ എ അനന്തലാല്‍, എസ്‌ഐമാരായ ബിബിന്‍, ജോസി, എഎസ്‌ഐമാരായ ബിനു, അബ്ദുല്‍ നാസര്‍, അനില്‍കുമാര്‍, സിപിഓമാരായ അനില്‍കുമാര്‍, ഫസല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it