ഗസയില്‍ ഖുര്‍ആനിലെ പേജുകള്‍ വലിച്ചു കീറി കത്തിച്ച് ഇസ്രായേല്‍ സൈനികന്; പ്രതിഷേധം ശക്തം
![ഗസയില്‍ ഖുര്‍ആനിലെ പേജുകള്‍ വലിച്ചു കീറി കത്തിച്ച് ഇസ്രായേല്‍ സൈനികന്; പ്രതിഷേധം ശക്തം ഗസയില്‍ ഖുര്‍ആനിലെ പേജുകള്‍ വലിച്ചു കീറി കത്തിച്ച് ഇസ്രായേല്‍ സൈനികന്; പ്രതിഷേധം ശക്തം](https://www.thejasnews.com/h-upload/2024/05/25/220051-solires.webp)
ഗസസിറ്റി: ഗസ മുനമ്പില്‍ ഖുര്‍ആനിലെ പേജുകള്‍ വലിച്ചു കീറി കത്തിച്ച് ഇസ്രായേല്‍ സൈനികന്. സൈനികന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇസ്രായേല്‍ സൈനികന് ഖുര്‍ആന്റെ പേജുകള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ദിവസങ്ങള്‍ക്കു മുമ്പ് ഇസ്രായേല്‍ സൈനികന് തന്നെയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ യൂനിഫോം വേഷധാരിയായ സൈനികന്റെ ഒരു കൈയില്‍ തോക്കും മറുകൈയില്‍ ഖുര്ആനുമാണുള്ളത്. തുടര്‍ന്ന് ഖുര്‍ആന്റെ പേജുകള്‍ കീറി തീയിലേക്കിടുകയാണ് ഇയാള്‍.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. സൈനികന്റെ പ്രവൃത്തി തങ്ങളുടെ മൂല്യത്തിന് നിരക്കുന്നതല്ലെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. എല്ലാ മതങ്ങളെയും ഇസ്രായേല്‍ പ്രതിരോധ സേന ബഹുമാനിക്കുന്നു. ഇതുപോലുള്ള പ്രവൃത്തികള്‍ അപലപനീയമാണെന്നും സൈന്യം വ്യക്തമാക്കി.
വീഡിയോ കണ്ടവരും സൈനികന്റെ പ്രവൃത്തിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മറ്റൊരു ഇസ്രായേല്‍ സൈനികന് ഗസയിലെ അഖ്സ യൂനിവേഴ്സിറ്റിയിലെ ലൈബ്രറി കത്തിക്കുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
RELATED STORIES
പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വരുടെ ആക്രമണം; തെലങ്കാനയിലെ മേദകില്‍...
16 Jun 2024 8:02 AM GMTതെക്കന്‍ ഗസയില്‍ എട്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; ജനുവരിക്കു...
16 Jun 2024 5:51 AM GMTഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍;...
16 Jun 2024 5:06 AM GMTഎയിംസ് കിനാലൂരില്‍ തന്നെ സ്ഥാപിക്കണം: എസ്ഡിപിഐ
15 Jun 2024 5:58 PM GMTശോഭാ സുരേന്ദ്രനെതിരെ ഇ പി ജയരാജന് മാനനഷ്ടകേസ് ഫയല്‍ ചെയ്തു
15 Jun 2024 5:56 PM GMTഎ ആര് നഗര്‍ ബാങ്ക് തട്ടിപ്പ്; മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ...
15 Jun 2024 5:49 PM GMT