Latest News

ഹജ്ജ്​ യാത്ര ഷെഡ്യൂൾ അന്തിമരൂപമായി;കണ്ണൂരി​ൽ രണ്ടാം ദിനത്തിൽ തന്നെ സ്​ത്രീകളുടെ പ്രത്യേക വിമാനം

ഹജ്ജ്​ യാത്ര ഷെഡ്യൂൾ അന്തിമരൂപമായി;കണ്ണൂരി​ൽ രണ്ടാം ദിനത്തിൽ തന്നെ സ്​ത്രീകളുടെ പ്രത്യേക വിമാനം
X

മട്ടന്നൂർ: കണ്ണൂർ എമ്പാർക്കേഷൻ പോയിൻറിൽ നിന്ന്​ ഈ വർഷം പുറപ്പെടുന്ന ഹജ്ജ്​ വിമാനങ്ങളുടെ അന്തിമ ലിസ്​റ്റ്​ തയ്യാറായി. ജൂൺ ഒന്നിന്​ പുലർച്ചെ 5.55ന്​ ജിദ്ദയിലേക്ക്​ ആദ്യവിമാനം പറക്കും. മൂന്നിന്​ രണ്ട്​ വിമാനങ്ങളുണ്ടാവും. രാവിലെ 8.35നും ഉച്ചക്ക്​ 1.10നും. ഉച്ചക്കുള്ള വിമാനം കണ്ണൂർ എമ്പാർക്കേഷൻ പോയിൻറിൽ നിന്നുള്ള സ്​ത്രീകളുടെ ഏക സർവീസായിരിക്കും.

361 പേർക്ക് യാത്ര ചെയ്യാവുന്ന സൗദി എയർലൈൻസ് സർവീസ് ആണ് കണ്ണൂരിൽ നിന്ന് ഏർപ്പെടുത്തുന്നത്. കണ്ണൂർ വിമാന താവളത്തിൻ്റെ അന്താരാഷ്​ട്ര പദവിക്ക്​ മുതൽകൂട്ടാവുന്ന വിധം ജംബോ സർവീസ്​ ലഭ്യമായത്​ വലിയ പ്രതീക്ഷയാണ്​. ജൂൺ പത്ത്​വരെ ഹാജിമാരെ വഹിച്ച്​ ​കണ്ണൂരിൽ നിന്ന്​ ഒമ്പത്​ വിമാനങ്ങളാണ്​ പറന്നുയരുക. വെയിൻറിംങ്ങ്​ ലിസ്​റ്റിൽ നിന്ന്​ പുതുതായി ഉൾ​പ്പെട്ട 600 ഓളം ഹാജിമാർക്ക്​ യാത്രാ വിമാനം കണ്ണൂരിലെത്​ ഉപയോഗപ്പെടുത്താനുള്ള സാധ്യത ഉണ്ട്​.

ഉദ്​ഘാടന ദിവസം ജൂൺ ഒന്നിന്​ രാവിലെ 05.55ന്​ പുറപ്പെടുന്ന ആദ്യ വിമാനം ജിദ്ദയിൽ രാവിലെ 08.50ന് എത്തിച്ചേരും. അവസാന വിമാനം പത്തിന്​ പുലർച്ചെ 01.55ന്​ പുറപ്പെട്ട്​ രാവിലെ 04.50ന്​ ജിദ്ദയിലെത്തും.

കണ്ണൂരിലേക്കുള്ള മടക്ക യാത്ര മദീനയിൽ നിന്നാണ്​. ജൂലൈ പത്തിന്​ മദീനയിൽ നിന്നാണ്​ കണ്ണൂരിലേക്കുള്ള മടക്ക വിമാനം പുറപ്പെടുക. ഹാജ്ജാജികളുടെ ആദ്യ മടക്കവിമാനം ജൂലൈ പത്തിന്​ പലർച്ചെ 03.50 ന്​ പുറപ്പെട്ട്​ ഉച്ചക്ക്​ 12 മണിക്ക്​ കണ്ണൂരിലെത്തും. അവസാനത്തെ മടക്കവിമാനം ജൂലൈ 19ന്​ വൈകുന്നേരം 03.10 ന്​പുറപ്പെട്ട്​ രാത്രി 11.20ന്​ കണ്ണൂ​രെത്തും. വെയിറ്റിംങ്ങ്​ ലിസ്​റ്റ്​ ഹാജിമാരുടെ പ്രത്യേകവിമാനം ഉണ്ടെങ്കിൽ ഷെഡ്യൂലിൽ ചെറിയ മാറ്റങ്ങളുണ്ടാവും.

Next Story

RELATED STORIES

Share it