കുടിവെള്ളക്ഷാമം: 24 മണിക്കൂറും വാട്ടർ അതോറിറ്റിയിലേക്ക് വിളിക്കാം
സംസ്ഥാനത്ത് എവിടെനിന്നും പരാതികൾ 18004255313 എന്ന ടോൾഫ്രീ നമ്പരിലും 9495998258 എന്ന നമ്പരിൽ വാട്‌സാപ്പ് വഴിയും അറിയിക്കാം.

തിരുവനന്തപുരം: വേനൽ രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾ വാട്ടർ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ നമ്പരുകളിൽ വിളിച്ചറിയിക്കാം. വെള്ളയമ്പലത്തുള്ള വാട്ടർ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷൻ ഓഫീസുകളിലും പരാതി സ്വീകരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഫോൺ നമ്പരുകൾ ഏർപ്പെടുത്തി. വാട്ടർ അതോറിറ്റി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്പരുകളിൽ സംസ്ഥാനത്ത് എവിടെ നിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾ സ്വീകരിക്കും. ജില്ലാ, ഡിവിഷൻ തലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന വരൾച്ചാ പരാതിപരിഹാര നമ്പരുകൾ:
സംസ്ഥാനത്ത് എവിടെനിന്നും പരാതികൾ 18004255313 എന്ന ടോൾഫ്രീ നമ്പരിലും 9495998258 എന്ന നമ്പരിൽ വാട്‌സാപ്പ് വഴിയും അറിയിക്കാം. വാട്ടർ അതോറിറ്റി വെബ്‌സൈറ്റായ www.kwa.kerala.gov.in സന്ദർശിച്ച് ജനമിത്ര ആപ് വഴിയും പരാതികൾ രജിസ്റ്റർ ചെയ്യാം.
തിരുവനന്തപുരം: ജില്ലാ കൺട്രോൾ റൂം- 0471-2322674, തിരു. സൗത്ത് ഡിവിഷൻ - 918812795147, തിരു. നോർത്ത് ഡിവിഷൻ - 918812795148, ആറ്റിങ്ങൽ ഡിവിഷൻ - 918812795145, അരുവിക്കര ഡിവിഷൻ - 918812795146, നെയ്യാറ്റിൻകര ഡിവിഷൻ - 918812795149. കൊല്ലം: ജില്ലാ കൺട്രോൾ റൂം - 0474-2742993, കൊല്ലം ഡിവിഷൻ - 918812795144, കൊട്ടാരക്കര ഡിവിഷൻ - 918812795143. പത്തനംതിട്ട: ജില്ലാ കൺട്രോൾ റൂം - 0468-2222670, പത്തനംതിട്ട ഡിവിഷൻ - 918812795141, തിരുവല്ല ഡിവിഷൻ - 918812795142. കോട്ടയം: ജില്ലാ കൺട്രോൾ റൂം - 0481-2563701, കോട്ടയം ഡിവിഷൻ - 918812795140, കടുത്തുരുത്തി ഡിവിഷൻ - 918812795139. ആലപ്പുഴ: ജില്ലാ കൺട്രോൾ റൂം - 0477-2242073, ആലപ്പുഴ ഡിവിഷൻ - 918812795138.
എറണാകുളം: ജില്ലാ കൺട്രോൾ റൂം - 0484-2361369, കൊച്ചി പിഎച്ച് ഡിവിഷൻ - 918812795137, കൊച്ചി വാട്ടർ സപ്ലൈ ഡിവിഷൻ - 918812795136, ആലുവ ഡിവിഷൻ - 918812795135, മൂവാറ്റുപുഴ ഡിവിഷൻ - 918812795134. ഇടുക്കി: ജില്ലാ കൺട്രോൾ റൂം - 0486-2222812, തൊടുപുഴ ഡിവിഷൻ - 918812795133. തൃശൂർ: ജില്ലാ കൺട്രോൾ റൂം - 0487-2423230, തൃശൂർ ഡിവിഷൻ - 918812795132, ഇരിങ്ങാലക്കുട ഡിവിഷൻ - 918812795131. പാലക്കാട്: ജില്ലാ കൺട്രോൾ റൂം - 0491-2546632, പാലക്കാട് ഡിവിഷൻ - 918812795130, ഷൊർണൂർ ഡിവിഷൻ - 918812795129.
കോഴിക്കോട്: ജില്ലാ കൺട്രോൾ റൂം - 0495-2370095, കോഴിക്കോട് ഡിവിഷൻ - 918812795128, വടകര ഡിവിഷൻ - 918812795127. വയനാട്: ജില്ലാ കൺട്രോൾ റൂം - 04936-220422, സുൽത്താൻബത്തേരി - 918812795126. മലപ്പുറം: ജില്ലാ കൺട്രോൾ റൂം - 0483-2734857, മലപ്പുറം ഡിവിഷൻ - 918812795125, എടപ്പാൾ ഡിവിഷൻ - 918812795124. കണ്ണൂർ: ജില്ലാ കൺട്രോൾ റൂം - 0497-2707080, കണ്ണൂർ ഡിവിഷൻ - 918812795123, തളിപ്പറമ്പ് ഡിവിഷൻ - 918812795122. കാസർകോഡ്: ജില്ലാ കൺട്രോൾ റൂം - 0499-4255544, കാസർകോഡ് ഡിവിഷൻ - 918812795121.
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMT