Kerala

വിദേശത്തേക്ക് ഡോളര്‍ കടത്ത്: യുഎഇ കോണ്‍സുലേറ്റ് മുന്‍ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിനെ പ്രതിചേര്‍ക്കണമെന്ന് കസ്റ്റംസ് കോടതിയില്‍

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.1,90,000 യു എസ് ഡോളര്‍ 2019 ആഗസ്റ്റില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒമാന്‍ വഴി കെയ്‌റോയിലേക്കുളള യാത്രയില്‍ ഹാന്‍ഡ് ബാഗിലാണ് ഖാലിദ് ഡോളര്‍ കടത്തിയതെന്നും കസ്റ്റംസ് വ്യക്തമാക്കി

വിദേശത്തേക്ക് ഡോളര്‍ കടത്ത്: യുഎഇ കോണ്‍സുലേറ്റ് മുന്‍ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിനെ പ്രതിചേര്‍ക്കണമെന്ന് കസ്റ്റംസ് കോടതിയില്‍
X

കൊച്ചി: വിദേശത്തേയ്ക്ക് ഡോളര്‍ കടത്തിയ കേസില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഈജിപക്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് അലിയെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.1,90,000 യു എസ് ഡോളര്‍ 2019 ആഗസ്റ്റില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒമാന്‍ വഴി കെയ്‌റോയിലേക്കുളള യാത്രയില്‍ ഹാന്‍ഡ് ബാഗിലാണ് ഖാലിദ് ഡോളര്‍ കടത്തിയതെന്നും കസ്റ്റംസ് വ്യക്തമാക്കി

ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും കസ്റ്റംസ് റിപോര്‍ടില്‍ ചൂണ്ടിക്കാട്ടി.ഈ യാത്രയില്‍ സ്വപ്‌നയും സരിത്തും ഒമാന്‍ വരെ അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തതായും സ്വപ്്‌ന മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കി.

ഡോളര്‍ കടത്ത് കേസില്‍ ഖാലിദ് മുഹമ്മദ് അലിയെ മൂന്നാം പ്രതിയാക്കി ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നും കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കി.നിലവില്‍ ഇയാള്‍ ഇന്ത്യ വിട്ടിരിക്കുകയാണ്.കേസുമായി ബന്ധപ്പെട്ട് ഇയാളെ തിരികെ എത്തിക്കാന്‍ നടപടി സ്വീകരിക്കണം. ഇതിനായി കോടതി ഖാലിദിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വാറന്റ് പുറപ്പെടുവിക്കണമെന്നും കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ ആവശ്യപ്പെട്ടു.കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ ഈ മാസം അഞ്ചിലേക്ക് കോടതി മാറ്റി.

Next Story

RELATED STORIES

Share it