Kerala

കായംകുളത്ത് പോസ്റ്റല്‍ ബാലറ്റിനൊപ്പം സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വിതരണം: ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

കായംകുളം വില്ലേജ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നമ്പര്‍ 1596ലെ കലക്ഷന്‍ ഏജന്റ് സി എസ് സുഭാഷിനെയാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ അന്വേഷണവിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

കായംകുളത്ത് പോസ്റ്റല്‍ ബാലറ്റിനൊപ്പം സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വിതരണം: ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു
X

ആലപ്പുഴ: കായംകുളത്ത് പോസ്റ്റല്‍ ബാലറ്റിനൊപ്പം സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വിതരണം ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍.കായംകുളം നിയോജകമണ്ഡലത്തിലെ 77ാം നമ്പര്‍ പോളിംഗ് ബൂത്ത് പരിധിയില്‍ കമലാക്ഷിയുടെ വീട്ടില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ പോസ്റ്റല്‍ ബാലറ്റ് വിതരണത്തിനായി എത്തിയ സമയത്ത് കായംകുളം വില്ലേജ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നമ്പര്‍ 1596ലെ കലക്ഷന്‍ ഏജന്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് കലക്ഷന്‍ ഏജന്റ് സി എസ് സുഭാഷിനെ ആലപ്പുഴ ജില്ലാ കലക്ടര്‍ അന്വേഷണവിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്

വരണാധികാരി മുഖേന അന്വേഷണം നടത്തി ലഭിച്ച റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് നടപടി. പെന്‍ഷന്‍ വിതരണം നടത്തിയ സമയം ഉദ്യോഗസ്ഥന്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി പെരുമാറി എന്ന പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് വീഡിയോയും വരണാധികാരിയുടെ റിപ്പോര്‍ട്ടും പരിശോധിച്ചതില്‍ 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 129 ന്റെ ചട്ടലംഘനം നടത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ജില്ല കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

Next Story

RELATED STORIES

Share it