ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത്: തിയ്യതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവിയുടെ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടി ജനുവരി 28, ഫെബ്രുവരി നാല്, 11, 18, 25 തിയ്യതികളില്‍ നടക്കും. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളിലെ പോലിസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് ജനുവരി 28ന് പരിഗണിക്കുന്നത്. പരാതികള്‍ ജനുവരി 23ന് മുമ്പ് ലഭിക്കണം. കെഎപി രണ്ട്, മൂന്ന്, അഞ്ച് എന്നിവിടങ്ങളിലെ പരാതികള്‍ ഫെബ്രുവരി നാലിന് പരിഗണിക്കും.
പരാതികള്‍ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി ഒന്നാണ്. പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ പരാതികള്‍ ഫെബ്രുവരി 11 നും മലപ്പുറം, കോട്ടയം ജില്ലകളിലെ പരാതികള്‍ ഫെബ്രുവരി 18 നുമാണ് സംസ്ഥാന പോലിസ് മേധാവി പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി യഥാക്രമം ഫെബ്രുവരി എട്ടും 12 ഉം ആണ്. തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍ എന്നിവിടങ്ങളിലെ പരാതികള്‍ ഫെബ്രുവരി 25 ന് പരിഗണിക്കും. അവസാന തീയതി ഫെബ്രുവരി 20. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം.
പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലിസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലിസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോലിസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT