- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗള്‍ഫ് ശാന്തമാകുന്നു; അയല്‍ രാജ്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തിയതായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയാന്റെ പ്രസ്താവനക്ക് പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നിര്‍ത്തിയതായി സ്ഥിരീകരിച്ച് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡും (ഐആര്‍ജിസി) രംഗത്തെത്തി. അയല്‍ക്കാരുടെ പരമാധികാരത്തെ മാനിക്കുന്നുവെന്ന് പറഞ്ഞ ഐആര്‍ജിസി ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ എല്ലാ യുഎസ്-ഇസ്രായേല്‍ താവളങ്ങളും താല്‍പര്യങ്ങളും ലക്ഷ്യം വയ്ക്കുമെന്നും ഓര്‍മപ്പെടുത്തി.
അയല്‍രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നിര്‍ത്താന്‍ ഇറാന്റെ ഇടക്കാല നേതൃത്വ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന പെസെഷ്‌കിയന്റെ പ്രസ്താവനയെത്തുടര്‍ന്നാണ് ഐആര്‍ജിസിയുടെ പ്രസ്താവന പുറത്ത് വന്നത്.
തങ്ങള്‍ അയല്‍ രാജ്യങ്ങളേയല്ല ലക്ഷ്യമാക്കിയതെന്നും അവിടങ്ങളിലെ യുഎസ് താവളങ്ങളേയാണ് ആക്രമിച്ചതെന്നും ഐആര്‍ജിസി വ്യക്തമാക്കി. ഇറാനെതിരായ ആക്രമണത്തിന് യുഎസ് ഈ താവളങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിരോധിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നുവെന്ന് ഇറാന്‍ വ്യക്തമാക്കി.
അതേസമയം, ശത്രുതാപരമായ നടപടികള്‍ തുടര്‍ന്നാല്‍, ക്രിമിനല്‍ അമേരിക്കയുടെയും വ്യാജ സയണിസ്റ്റ് ഭരണകൂടത്തിന്റെയും കരയിലും കടലിലും വായുവിലുമുള്ള എല്ലാ സൈനിക താവളങ്ങളും താല്‍പ്പര്യങ്ങളും പ്രാഥമിക ലക്ഷ്യങ്ങളായി കണക്കാക്കുമെന്നും ഇസ് ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ശക്തമായ സായുധ സേനയുടെ ശക്തമായ ആക്രമണങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യും.' ഐആര്‍ജിസ് ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















