തന്ത്രിയെ മാറ്റണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് ദേവസ്വംമന്ത്രി; തന്ത്രിക്ക് ഇന്ന് നോട്ടീസ് നല്‍കും
നട അടച്ച് ശുദ്ധിക്രീയ നടത്തിയതിലൂടെ തന്ത്രി സുപ്രീംകോടതി വിധിയുടെ ലംഘനമാണ് നടത്തിയത്
തിരുവനന്തപുരം: ശബരിമല തന്ത്രിയെ മാറ്റണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ നട അടച്ച് ശുദ്ധിക്രീയ നടത്തിയതിലൂടെ തന്ത്രി സുപ്രീംകോടതി വിധിയുടെ ലംഘനമാണ് നടത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് തന്ത്രിയെ നിയമിച്ചത്. നട അടച്ച തന്ത്രിയോട് വിശദീകരണം തേടാന്‍ ബോര്‍ഡ് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ തീരുമാനം കൈക്കോള്ളേണ്ടതും ദേവസ്വം ബോര്‍ഡാണ്. തന്ത്രിയെ തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കി മാറ്റാനാണ് ശബരിമല കര്‍മസമിതിയുടെ ശ്രമം. കര്‍മസമിതി എന്നുപറയുന്നത് ആര്‍എസ്എസ് തന്നെയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി പ്രവേശിച്ചതിനു വ്യക്തതയില്ലെന്ന് ദേവസ്വം കമ്മീഷണര്‍ വാസു വ്യക്തമാക്കി. പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത് ഈ യുവതിയാണോയെന്നതില്‍ വ്യക്തതയില്ല. മാത്രമല്ല, തന്നെ ദര്‍ശനം നടത്താന്‍ പോലിസ് അനുവദിച്ചില്ലെന്ന് യുവതി തന്നെ വ്യക്തമാക്കിയതുമാണ്. അതില്‍ അവര്‍ ദര്‍ശനം നടത്തിയതായി പറയാനാവില്ലെന്നും കമ്മീഷണര്‍ അറിയിച്ചു. ബോര്‍ഡിന്റെ അനുമതിയില്ലാതെ തന്ത്രി ശുദ്ധിക്രീയ നടത്തിയതില്‍ വിശദീകരണം തേടിയുള്ള നോട്ടീസ് ഇന്ന്് തന്ത്രിക്ക് കമ്മീഷണര്‍ കൈമാറും.
RELATED STORIES
കൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMT