Kerala

അല്‍സൈമേഴ്സിനെക്കുറിച്ച് ധാരാളം തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

അല്‍സൈമേഴ്സിനെക്കുറിച്ച് സമൂഹത്തിനുള്ള തെറ്റായ ധാരണകള്‍ അകറ്റാന്‍ ഉദ്ബോധിന് കഴിയണം.അല്‍സൈമേഴ്സ് ബാധിതരെ പരിപാലിക്കുന്നവരാണ് യഥാര്‍ഥ ഹീറോയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു

അല്‍സൈമേഴ്സിനെക്കുറിച്ച് ധാരാളം തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
X

കൊച്ചി: അല്‍സൈമേഴ്സിനെക്കുറിച്ച് ധാരാളം തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കൊച്ചി നഗരത്തെ ഇന്ത്യയിലെ തന്നെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ സമൂഹമാക്കുകയെന്ന ലക്ഷ്യവുമായി എറണാകുളം ജില്ലാ ഭരണകൂടവും കുസാറ്റിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സസിന്റെ ഉദ്യമമായ പ്രജ്ഞയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ രാജ്യാന്തര സമ്മേളനം 'ഉദ്ബോധ്'-ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അല്‍സൈമേഴ്സിനെക്കുറിച്ച് സമൂഹത്തിനുള്ള തെറ്റായ ധാരണകള്‍ അകറ്റാന്‍ ഉദ്ബോധിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.അല്‍സൈമേഴ്സ് ബാധിതരെ പരിപാലിക്കുന്നവരാണ് യഥാര്‍ഥ ഹീറോ. അവര്‍ക്ക് വേണ്ട പിന്‍ബലം നല്‍കാന്‍ ഈ സമ്മേളനത്തിന് സാധിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിസലീന വി ജി നായര്‍ അധ്യക്ഷത വഹിച്ചു.

ബിപിസിഎല്‍ കൊച്ചി എക്സിക്യുട്ടിവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍ ഉദ്ബോധ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഉദ്ബോധ് ചെയര്‍മാന്‍ ഡോ. ജേക്കബ് റോയ്, കുസാറ്റ് ബയോ ടെക്നോളജി വിഭാഗം മേധാവി പ്രഫ. സരിത ജി ഭട്ട്, എന്‍എച്ച്എം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. പ്രവീണ്‍ ജി പൈ, കുസാറ്റ് സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സ് ഡയറക്ടര്‍ ഡോ. ബേബി ചക്രപാണി, ഉദ്ബോധ് കോര്‍ഡിനേറ്റര്‍ പ്രസാദ് എം ഗോപാല്‍ സംസാരിച്ചു.ഉദ്ഘാടനത്തിനു ശേഷം നടന്ന സെഷനുകളില്‍ യൂനിവേഴ്സിറ്റി ഓഫ് കാലിഫോണിയ സാന്‍ഡിഗോയിലെ മെഡിസിന്‍ ആന്‍ഡ് ഫിസിയോളജി വകുപ്പ് പ്രഫസര്‍ എഡ്വേഡ് കൂ, യുകെയിലെ കെയര്‍മാര്‍ക് ഇന്റര്‍നാഷണല്‍ സിഇഒ കെവിന്‍ ലൂയി, ജര്‍മനിയിലെ ഹെല്‍ംഹോള്‍ട്സ് സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷന്‍ റിസേര്‍ച്ചിലെ പ്രഫസര്‍ മാര്‍ട്ടിന്‍ കോര്‍ട്ട്, സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നിംഹാന്‍സ് ബെംഗലൂരുവിലെ സൈക്യാട്രി വിഭാഗം പ്രഫസര്‍ മാത്യു വര്‍ഗീസ്, ഓസ്ട്രേലിയയിലെ എഡിത്ത് കോവന്‍ യൂനിവേഴ്സിറ്റി ഏജിങ് ആന്‍ഡ് അല്‍ഷിമേഴ്സ് ഡിസീസ് ഫൗണ്ടേഷന്‍ ചെയര്‍ ഡോ. റാല്‍ഫ് മാര്‍ട്ടിന്‍സ്, ഡബ്ല്യൂഎച്ച്ഒ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ. ആത്രേയി ഗാംഗുലി സംസാരിച്ചു.

Next Story

RELATED STORIES

Share it