Kerala

മലിനീകരണം കുറച്ച പെരുമഴ ആഘോഷിച്ച് ഡല്‍ഹി

കഴിഞ്ഞ ദിവസത്തെ പെരുമഴയോടെ നോയിഡ, ഫരീദാബാദ്, ഗാസിയാബാദ്, ഗുഡ്ഗാവ്, ഗ്രേറ്റര്‍ നോയിഡ തുടങ്ങിയ സ്ഥലങ്ങളില്‍ വളരെ മികച്ച കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.

മലിനീകരണം കുറച്ച പെരുമഴ ആഘോഷിച്ച് ഡല്‍ഹി
X

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം മൂലം പൊറുതിമുട്ടിയിരുന്ന തങ്ങള്‍ക്കാശ്വാസമായി പെയ്ത കനത്തമഴ ആഷോഷിക്കുകയാണ് രാജ്യതലസ്ഥാനം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയാണ് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വളരെ താഴ്ന്ന നിലയിലെത്തിച്ചത്. മഴക്കു ശേഷം ഈ വര്‍ഷത്തെ എറ്റവും കുറവ് അന്തരീക്ഷ മലിനീകരണമാണ് ഇന്നു തലസ്ഥാനത്ത് രേഖപ്പെടുത്തിയതെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്(സിപിസിബി) വ്യക്തമാക്കി. ദീര്‍ഘ കാലത്തിനു ശേഷമാണ് ഇത്തരമൊരവസ്ഥയിലെത്തുന്നതെന്നും മലിനീകരണ നിയന്ത്രണത്തിനു വഴിതെളിയാതെ നില്‍ക്കുമ്പോഴാണ് ആശ്വാസമായി പെരുമഴയെത്തിയതെന്നും സിപിസിബി അധികൃതര്‍ പറഞ്ഞു. മാസങ്ങളായി കനത്ത അന്തരീക്ഷ മലിനീകരണം തുടരുന്ന ഡല്‍ഹിയില്‍ കഴിഞ്ഞ മാസം ഇത് അപകടരമാം വിധത്തിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ പെരുമഴയോടെ നോയിഡ, ഫരീദാബാദ്, ഗാസിയാബാദ്, ഗുഡ്ഗാവ്, ഗ്രേറ്റര്‍ നോയിഡ തുടങ്ങിയ സ്ഥലങ്ങളില്‍ വളരെ മികച്ച കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.

Next Story

RELATED STORIES

Share it