- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
18 ഡാമുകള്‍ പുനരുദ്ധരിക്കുന്നു; ഡാം സുരക്ഷ ആസ്ഥാനമന്ദിരം 2020ല്‍ യാഥാര്‍ത്ഥ്യമാവും
തിരുവനന്തപുരം പിഎംജിയില്‍ ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നത്. 35 കോടി രൂപയാണ് നിര്‍മാണചെലവ്. ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ വകുപ്പിന് കീഴിലുള്ള ഡ്രിപ് പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തല്‍ യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം: ഡാമുകളുടെ സുരക്ഷയെക്കുറിച്ചുള്ള പഠനത്തിനും പര്യവേഷണത്തിനുമായി നിയോഗിക്കപ്പെട്ട സംസ്ഥാന ഡാം സുരക്ഷ വിഭാഗത്തിനുള്ള ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണം 2020 മേയില്‍ പൂര്‍ത്തിയാവും. തിരുവനന്തപുരം പിഎംജിയില്‍ ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നത്. 35 കോടി രൂപയാണ് നിര്‍മാണചെലവ്. ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ വകുപ്പിന് കീഴിലുള്ള ഡ്രിപ് പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തല്‍ യോഗത്തിലാണ് തീരുമാനം.
18 ഡാമുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഡ്രിപ് ഒന്നാംഘട്ട പദ്ധതി 2020 ഏപ്രിലില്‍ പൂര്‍ത്തിയാവും. 360 കോടിയുടെ പദ്ധതിയാണ് ഇത്. ആകെ 34 പ്രവൃത്തികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇതില്‍ 27 എണ്ണവും പൂര്‍ത്തിയായി. അവശേഷിക്കുന്ന ഏഴെണ്ണം അവസാനഘട്ടത്തിലാണ്. കല്ലടയിലെ പ്രവൃത്തികള്‍ ഈമാസം പൂര്‍ത്തിയാവും. കുറ്റ്യാടിയിലെ ഇലക്ട്രിക്കല്‍, സിവില്‍ ജോലികള്‍ അടുത്തമാസവും നെയ്യാറിലെ പദ്ധതി സപ്തംബറിലും മൂലത്തറയിലേത് നവംബറിലും പൂര്‍ത്തിയാവും. ചിമ്മിനി ഡാമിന്റെ പുനരുദ്ധാരണം 2020 ഏപ്രിലില്‍ പൂര്‍ത്തിയാവും.
പമ്പ, മംഗലം, കാരാപ്പുഴ ഡാമുകളുടെ പുനരുദ്ധാരണത്തിനായി 165.9 കോടിയുടെ രണ്ടാംഘട്ട ഡ്രിപ് പദ്ധതി തയാറായിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിനും കേന്ദ്രജല കമ്മിഷനും പദ്ധതി അയക്കുകയും തത്വത്തില്‍ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിര്‍ദേശം നല്‍കാനുള്ള വിദഗ്ദ്ധരുടെ പാനല്‍ പ്രസ്തുത ഡാമുകള്‍ സന്ദര്‍ശിച്ചു പഠനം നടത്തിവരുന്നു. ഡാമുകള്‍ ബലപ്പെടുത്തുന്നതിനുള്ള സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ പ്രവൃത്തികളാണ് ഇതിലൂടെ നടത്തുന്നത്. ഡാമുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആധുനിക ഉപകരണങ്ങളുടെ സഹായം ഉറപ്പാക്കും.
സമഗ്രമായ ജലവിഭവ മാനേജ്മെന്റ് ലക്ഷ്യംവച്ചുള്ള 40 കോടിയുടെ ഹൈഡ്രോളജി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കും. ജലവിഭവ വിവരശേഖരണ സംവിധാനം, ജലവിഭവ വിവര സംവിധാനം, ആസൂത്രണവും നടപ്പാക്കലും, സ്ഥാപനശേഷി വര്‍ധിപ്പിക്കല്‍ എന്നിവയാണ് ഹൈഡ്രോളജി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















