Kerala

സ്വർണക്കടത്ത് കേസ്: ജയഘോഷിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

ജയഘോഷിന്റെ വട്ടിയൂർക്കാവിലെ വീട്ടിലും ആക്കുളത്തെ കുടുംബ വീട്ടിലുമാണ് പരിശോധന നടത്തിയത്.

സ്വർണക്കടത്ത് കേസ്: ജയഘോഷിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്
X

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻഐഎ സംശയിക്കുന്ന യുഎഇ കോൺസുലേറ്റിലെ ഗൺമാനായിരുന്ന ജയഘോഷിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. ജയഘോഷിന്റെ വട്ടിയൂർക്കാവിലെ വീട്ടിലും ആക്കുളത്തെ കുടുംബ വീട്ടിലുമാണ് പരിശോധന നടത്തിയത്. ആത്മഹത്യ ശ്രമത്തെത്തുടർന്ന് ആശുപത്രിയിലായിരുന്നു ജയഘോഷ് ഇന്നലെയാണ് ആക്കുളത്തെ വീട്ടിൽ തിരിച്ചെത്തിയത്. ഇവിടെയെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ജയഘോഷിനേയും കൂട്ടി വട്ടിയൂർക്കാവിലെ വീട്ടിൽ എത്തുകയായിരുന്നു.

ഒന്നര മണിക്കൂറോളം വട്ടിയൂർക്കാവിലെ വീട്ടിൽ പരിശോധന നടത്തിയ കസ്റ്റംസ് ചില ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകളും പാസ്ബുക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഇതേ സമയം ആക്കുളത്തെ വീട്ടിലും പരിശോധന നടന്നിരുന്നു. ആശുപത്രിയിൽ കഴിഞ്ഞരുന്നപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ജയഘോഷുമായി സംസാരിച്ചിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലാണ് അന്ന് നടന്നത്. എൻഐഎ ഉദ്യോഗസ്ഥരും ഐബിയും ജയഘോഷിനെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ജയഘോഷിന് പങ്കുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ് പരിശോധന. പലപ്പോഴും സരിത്തിന് പകരം സ്വർണം അടങ്ങിയ ബാഗേജുകൾ സ്വീകരിക്കാൻ ജയഘോഷ് വിമാനത്താവളത്തിൽ പോയെന്ന വിവരം അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു.

Next Story

RELATED STORIES

Share it