കുസാറ്റ് എന്‍ജീനിയറിംഗ് കോളജ് ഹോസ്റ്റസില്‍ വിദ്യാര്‍ഥി സംഘര്‍ഷം; ആയുധങ്ങളുമായെത്തിയ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് നോക്കി നില്‍ക്കേ അഴിഞ്ഞാടി
കസ്റ്റഡിയില്‍ എടുത്ത പ്രവര്‍ത്തകരെ പോലിസ് സ്റ്റേഷനിലേക്ക് എത്തിച്ചതിന് പിന്നാലെ ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനില്‍ എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരുമായി വാക്കേറ്റം ഉണ്ടാവുകയും എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ ഒരാള്‍ പോലിസ് സ്റ്റേഷന്റ ജനല്‍ ചില്ല് ഇടിച്ച് തകര്‍ക്കുകയും ചെയ്തു

കൊച്ചി: കളമശേരി കുസാറ്റ് എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്്എഫ്‌ഐ,ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ പോലീസ് നോക്കി നില്‍ക്കേ കോളജ് ഹോസ്റ്റലില്‍ അഴിഞ്ഞാടി. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ച് പൂട്ടി. ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് സംഭവം. ഇരുചക്രവാഹനത്തിലും, ഓട്ടോ ടാക്‌സി ഉള്‍പ്പെടെയുള്ള വാഹനത്തില്‍ എത്തിയ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി കുസാറ്റിലെ സഹാറ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ആക്രമണം അഴിച്ച് വിടുകയായിരുന്നു.ഇവരുടെ അക്രമണത്തെ ഹോസ്റ്റലിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിരോധിച്ചെങ്കിലും അക്രമി സംഘം ഹോസ്റ്റലിന് മുന്നില്‍ വച്ചിരുന്ന ബൈക്ക് അടിച്ച് തകര്‍ത്തു.സെനറ്റിലേക്കുള്ള വിദ്യാര്‍ഥി പ്രതിനിധിയുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷം.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടാകുമെന്ന് മുന്നറിപ്പ് ഉണ്ടായിരുന്നതിനാല്‍ വന്‍ പോലിസ് സംഘവും കൂസാറ്റില്‍ ഉണ്ടായിരുന്നു.
സംഭവം അറിഞ്ഞ് പോലിസ് സംഘം സംഘര്‍ഷം നടന്ന ഹോസ്റ്റലിലേക്ക് എത്തിയതോടെ ഹോസ്റ്റലില്‍ നിന്നും കുപ്പി ഏറും ഉണ്ടായി. ചില വിദ്യാര്‍ഥികള്‍ പോലിസിനെ ഹെല്‍മറ്റ് കൊണ്ട് നേരിട്ടു. കളമശ്ശേരിയിലെയും, എളമക്കര പോലിസ് സ്റ്റേഷനിലേയും എസ്‌ഐമാരെ കയേറ്റം ചെയ്യുകയും എസ്‌ഐമാരുടെ ഷര്‍ട്ട് ഉള്‍പ്പെടെ വലിച്ച് കീറുകയും എസ്‌ഐയുടെ നെയിംബോര്‍ഡ് വലിച്ച് പറിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടയില്‍ ഒരു പോലിസ്‌കാരന് മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എസ്എഫ്‌ഐ ,ഡിവൈഎഫ്‌ഐ നേതാക്കളെ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തു. ആയുധവുമായി അക്രമികള്‍എത്തിയ ഓട്ടോ ടാക്‌സി ആയുധം ഉള്‍പ്പെടെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയില്‍ എടുത്ത വാഹനത്തില്‍ ഉണ്ടായിരുന്ന കുറുവടി, വാക്കത്തി, ക്രിക്കറ്റ് സ്റ്റമ്പ് എന്നിവയും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത വാഹനം കുസാറ്റില്‍ നിന്ന് പിക്കപ്പ് വാഹനം ഉപയോഗിച് പോലിസ് സ്റ്റേഷനിലേക്ക് മാറ്റി. കസ്റ്റഡിയില്‍ എടുത്ത പ്രവര്‍ത്തകരെ പോലിസ് സ്റ്റേഷനിലേക്ക് എത്തിച്ചതിന് പിന്നാലെ ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനില്‍ എത്തിയ എസ്എഫ്‌ഐ .പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരുമായി വാക്കേറ്റം ഉണ്ടാവുകയും ഇതിനിടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ ഒരാള്‍ പോലിസ് സ്റ്റേഷന്റ ജനല്‍ ചില്ല് ഇടിച്ച് തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത പോലിസ് സ്റ്റേഷനില്‍ നിന്നും കുടുതല്‍ പോലിസ് എത്തിയാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്.സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പോലിസ് പറഞ്ഞു.
RELATED STORIES
സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT