Latest News

കാത്തിരിപ്പിന് വിരാമം; പാലത്തിങ്ങൽ പുഴയിൽ കാണാതായ ജുറൈജിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു

കാത്തിരിപ്പിന് വിരാമം; പാലത്തിങ്ങൽ പുഴയിൽ കാണാതായ ജുറൈജിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു
X

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി : നീണ്ട അഞ്ചുദിവസത്തെ കാത്തിരിപ്പിനും, തിരച്ചിലിനുമൊടുവിൽ പാലത്തിങ്ങൽ പുഴയിൽ കാണാതായ ജുറൈജിൻ്റെ മൃതദേഹം കണ്ടെത്തി.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടടുത്താണ് ജുറൈജ് കൂട്ടുകാരുമായി ന്യൂ കട്ടിൽ കുളിക്കാനിറങ്ങിയത്.ശക്തമായ ഒഴുക്കിൽപെട്ട ജുറൈജിനെ കാണാതാവുകയായിരുന്നു.കരയിലുള്ളവർ രക്ഷക്കെത്തിയെങ്കിലും ജുറൈജിനെ കണ്ടത്താൻ കഴിഞ്ഞില്ല.

രക്ഷാപ്രവർത്തനം തുടരുന്നതിനിടയിൽ തൃശൂർ ജില്ലയിലെ അഴീക്കോട് കടപ്പുറത്ത് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ജുറൈജിൻ്റേതെന്ന് തിരിച്ചറിഞ്ഞു. ഇനി ഡിഎൻഎ ഫലം കൂടി വരാനുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം താനൂർ മരക്കാർ കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്യും.

Next Story

RELATED STORIES

Share it