Latest News

2023 ഒക്ടോബർ ഏഴുമുതൽ പട്ടിണിമൂലം ഗസയിൽ മരിച്ചത് 60 ലധികം കുഞ്ഞുങ്ങൾ

2023 ഒക്ടോബർ ഏഴുമുതൽ പട്ടിണിമൂലം ഗസയിൽ മരിച്ചത് 60 ലധികം കുഞ്ഞുങ്ങൾ
X

ജെറുസലേം: ഇസ്രായേൽ, വ്യോമാക്രമണങ്ങളും മാനുഷിക സഹായത്തിന്മേലുള്ള ഉപരോധവും തുടരുന്നതിനിടയിൽ, 2023 ഒക്ടോബർ 7 മുതൽ ഗസയിൽ കുറഞ്ഞത് 67 ഫലസ്തീൻ കുട്ടികളെങ്കിലും പട്ടിണി കിടന്ന് മരിച്ചതായി റിപോർട്ട്.

ഗസയിലെ അഞ്ചുവയസ്സിന് താഴെയുള്ള 650,000-ത്തിലധികം കുട്ടികൾ. ' പട്ടിണി മൂലമുള്ള മരണ സാധ്യത നേരിടുന്നതിനാൽ നിലവിലെ മരണസംഖ്യ അപകടകരമാംവിധം ഉയർന്നേക്കാമെന്ന് ഗാസയിലെ സർക്കാർ മാധ്യമ ഓഫിസ് ശനിയാഴ്ച അറിയിച്ചു.

"ബോംബുകൾ കൊല്ലാത്തവരെ ഇപ്പോൾ പട്ടിണി കൊല്ലുന്നു" എന്ന് ഓഫിസ് പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഡസൻ കണക്കിന് മരണങ്ങളാണ് രേഖപ്പെടുത്തിയത്.കാരണം ഇസ്രായേൽ സൈന്യം ധാന്യപ്പൊടി, ഫോർമുല, മറ്റ് അവശ്യ പോഷകാഹാര, മെഡിക്കൽ സാമഗ്രികൾ എന്നിവയുടെ പ്രവേശനം തടസ്സപ്പെടുത്തുന്നത് തുടരുന്നു. ഇസ്രായേൽ "മനഃപൂർവ്വം കൂട്ട പട്ടിണി നയം പിന്തുടരുന്നു" എന്ന് ഗവൺമെന്റ് മീഡിയ ഓഫിസ് ആരോപിച്ചു.

കഴിഞ്ഞ മാസം, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് , പോഷകാഹാരക്കുറവ് ചികിസയ്ക്കായി പ്രതിദിനം ,ഗസയിലെ ആശുപത്രികളിൽ പ്ര 112 കുട്ടികളെ പ്രവേശിപ്പിക്കുന്നുണ്ടെന്ന് റിപോർട്ട് ചെയ്

ജൂൺ അവസാനം പുറത്തിറക്കിയ ഒരു സംയുക്ത റിപോർട്ടിൽ, ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ - ഫലസ്തീൻ (ഡിസിഐപി) , ഡോക്‌ടേഴ്‌സ് എഗൈൻസ്റ്റ് ജെനോസെഡ് എന്നിവ ഇസ്രായേൽ അധികാരികൾ പട്ടിണിയെ വംശഹത്യയുടെ ഒരു രീതിയായി മനഃപൂർവ്വം ആയുധമാക്കുകയാണെന്ന് ആരോപിച്ചു.

"ഗസയിൽ ഇസ്രായേൽ നടത്തിയ വംശഹത്യയുടെ ആദ്യ നാളുകൾ മുതൽ ഫലസ്തീൻ കുട്ടികൾ പട്ടിണി കിടന്ന് മരിക്കുന്നത് ലോകം തൽസമയം കണ്ടിട്ടുണ്ട്.അവരുടെ ജീവൻ രക്ഷിക്കാൻ അർഥവത്തായ നടപടി സ്വീകരിക്കാൻ അവർ വിസമ്മതിച്ചു," ഡിസിഐപി അഭിഭാഷക ഓഫീസർ മിറാൻഡ ക്ലെലാൻഡ് പറഞ്ഞു. 2024 ന്റെ തുടക്കം മുതൽ ഗസയിൽ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും റിപോർട്ടിൽ പറയുന്നു.


Next Story

RELATED STORIES

Share it