Kerala

വാഗ്ദാന വകുപ്പ് മന്ത്രിയായി ധനമന്ത്രി മാറി; എഐവൈഎഫ് മണ്ഡലം സമ്മേളനത്തിൽ രൂക്ഷ വിമർശനം

റോമാ സാമ്രാജ്യം കത്തി അമർന്നപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ പോലെയാണ് അദ്ദേഹത്തിൻ്റെ പ്രവർത്തികളെന്നും സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

വാഗ്ദാന വകുപ്പ് മന്ത്രിയായി ധനമന്ത്രി മാറി; എഐവൈഎഫ് മണ്ഡലം സമ്മേളനത്തിൽ രൂക്ഷ വിമർശനം
X

ആലപ്പുഴ: കയർമേഖലയിൽ പ്രശ്നങ്ങൾ രൂക്ഷമാകുമ്പോഴും പ്രശ്നം പരിഹരിക്കാൻ ധനമന്ത്രി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് എഐവൈഎഫ് മണ്ഡലം സമ്മേളനത്തിൽ രൂക്ഷ വിമർശനം. എഐവൈഎഫ് ആലപ്പുഴ മണ്ഡലം സമ്മേളനത്തിലാണ് മന്ത്രിക്കെതിരേ രൂക്ഷവിമർശനമുയർന്നത്.

പ്രഖ്യാപനങ്ങൾ അല്ലാതെ വികസനപ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കുവാൻ മന്ത്രി ശ്രമിക്കുന്നില്ല. കയർ തൊഴിലാളികൾ അടക്കം കടക്കെണിയിൽ അകപ്പെട്ട് ദുരിതത്തിൽ കഴിയുമ്പോൾ തുഗ്ലക്ക് പരിഷ്കാരങ്ങൾ കൊണ്ടുവന്നു രസിക്കുകയാണ് ധനമന്ത്രി. റോമാ സാമ്രാജ്യം കത്തി അമർന്നപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ പോലെയാണ് അദ്ദേഹത്തിൻ്റെ പ്രവർത്തികളെന്നും സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

തൊഴിലില്ലായ്മ രൂക്ഷമായതിനെ തുടർന്ന് യുവാക്കൾ ദുരിതത്തിലാണ്. യുവാക്കൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് പരമ്പരാഗത വ്യവസായ മേഖലകളെ ആണ്. അതിനെ സംരക്ഷിക്കുവാൻ വാഗ്ദാന പെരുമഴ നടത്താതെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്, വാഗ്ദാന വകുപ്പ് മന്ത്രിയായി ധനമന്ത്രി മാറിയിരിക്കുകയാണ്. ടിവി തോമസ് സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം തന്നെ ഇന്ന് തകർച്ചയുടെ വക്കിൽ എത്തിയിട്ടുണ്ട് സംരക്ഷിക്കുവാൻ യാതൊരു നടപടിയും ധനമന്ത്രി സ്വീകരിക്കുന്നില്ല.

കെ എസ് ഡി പി അടക്കമുള്ള പൊതു മേഖലാ സ്ഥാപനങ്ങളിൽ യോഗ്യതയുള്ളവരെ ഒഴിവാക്കി സിപിഎം നേതൃത്വത്തിൽ അനധികൃത നിയമനങ്ങൾ തകൃതിയായി നടത്താൻ ഒരുങ്ങുകയാണ്. ഇവിടുത്തെ നിയമനങ്ങൾ പിഎസ് സി ക്ക്‌ വിട്ടു യുവാക്കളെ സഹായിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് എഐവൈഎഫ് രൂപം നൽകുമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു

Next Story

RELATED STORIES

Share it