Kerala

ക്ഷേത്രദര്‍ശനത്തിന് പോയ സിപിഎം നേതാവിനെതിരേ പാർട്ടി നടപടി

അനുമതി വാങ്ങാതെ ക്ഷേത്രത്തില്‍ പോയ സിപിഎം വെള്ളറട ലോക്കല്‍ സെക്രട്ടറി പി കെ ബേബിയെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് ഏരിയാകമ്മിറ്റി സസ്പെന്‍ഡ് ചെയ്തത്.

ക്ഷേത്രദര്‍ശനത്തിന് പോയ സിപിഎം നേതാവിനെതിരേ പാർട്ടി നടപടി
X

തിരുവനന്തപുരം: ക്ഷേത്രദര്‍ശനത്തിന് പോയി നേതാവിനെതിരെ സിപിഎം നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ട്. അനുമതി വാങ്ങാതെ ക്ഷേത്രത്തില്‍ പോയ സിപിഎം വെള്ളറട ലോക്കല്‍ സെക്രട്ടറി പി കെ ബേബിയെയാണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്.

എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മുതിര്‍ന്ന നേതാക്കളോ പാര്‍ട്ടി നേതൃത്വമോ തയ്യാറായിട്ടില്ല. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് ഏരിയാകമ്മിറ്റിയാണ് സസ്പെന്‍ഡ് ചെയ്തത്.

ബേബിയും മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗവും സുഹൃത്തുക്കളുമൊത്ത് കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തിലേക്ക് തീര്‍ഥയാത്ര നടത്തിയിരുന്നു. ഇതിനാണ് ലോക്കല്‍ സെക്രട്ടറിക്കതിരെ നടപടിയെടുത്തത്.

Next Story

RELATED STORIES

Share it