Kerala

കൊവിഡ് മാനദണ്ഡം ലംഘിച്ച് സിപിഎം പൊതുയോഗം; കണ്ണടച്ച് പോലിസ് (വീഡിയോ)

കൊവിഡ് കാലത്ത് പൊതുയോഗങ്ങൾക്ക് വിലക്കുള്ളപ്പോൾ സിപിഎം ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊതുയോഗം സംഘടിപ്പിച്ചത് വ്യാപക വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

X

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സിപിഎം പരിപാടി. പോലിസിൻ്റെ മൗനാനുവാദത്തോടെയാണ് നിയമലംഘനം. ബിജെപി വിട്ട് സിപിഎമ്മിലെത്തിയ പ്രവർത്തകരെ സ്വീകരിക്കാൻ ചെങ്കൽ കാരിയോട് സംഘടിപ്പിച്ച സമ്മേളനത്തിൽ നൂറിലേറെ പേർ പങ്കെടുത്തു. സാമൂഹിക അകലം പോലും പാലിക്കാതെ ഇന്നലെ നടന്ന പരിപാടിയിൽ ആൾക്കൂട്ടമുണ്ടായിട്ടും പോലിസ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ചെങ്കൽ പഞ്ചായത്തിൽ കാരിയോട് പ്രദേശത്തുനിന്ന് 20 കുടുംബങ്ങൾ സിപിഎമ്മിൽ ചേർന്നുവെന്ന് പറഞ്ഞ് അവരെ സ്വീകരിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെ നേതൃത്വത്തിലായിരുന്നു പരിപാടി നടത്തിയത്. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലനാണ് പൊതുയോഗം ഉദ്ഘാടനം ചെയ്തത്. കൊവിഡ് കാലത്ത് പൊതുയോഗങ്ങൾക്ക് വിലക്കുള്ളപ്പോൾ സിപിഎം ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊതുയോഗം സംഘടിപ്പിച്ചത് വ്യാപക വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇവർക്കെതിരേ കേസെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it