കൊലവിളി പ്രസംഗം: ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്
ജനുവരി ഏഴിന് കല്യോട്ടെ സിപിഎം പരിപാടിയിലായിരുന്നു വിവാദപ്രസംഗം

കാസര്‍കോട്: ഇരട്ടക്കൊലപാതകം നടന്ന പെരിയ കല്യോട്ട് ഒരുമാസം മുമ്പ് നടന്ന പൊതുയോഗത്തില്‍ നടത്തിയ കൊലവിളി പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി പി പി മുസ്തഫ. പ്രസംഗത്തിലെ പ്രയോഗങ്ങള്‍ കടന്നു പോയെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും തന്റെ വാക്കുകള്‍ കാരണം പ്രസ്ഥാനത്തിനുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടായ ദുഃഖവും മനസ്സിലാക്കുന്നതായും മുസ്തഫ പറഞ്ഞു. അതിനാലാണ് ഖേദം പ്രകടിപ്പിക്കുന്നത്. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണു മാധ്യമങ്ങള്‍ കൊലവിളി പ്രസംഗമായി വ്യാഖ്യാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് ഒരുമാസം മുന്‍പ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജനുവരി ഏഴിന് കല്യോട്ടെ സിപിഎം പരിപാടിയിലായിരുന്നു വിവാദപ്രസംഗം.
RELATED STORIES
കര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTരാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMT