Kerala

സിപിഎം ഏരിയ സെക്രട്ടറിയും എസ് ഐയും തമ്മില്‍ ഫോണില്‍ വാക്ക് തര്‍ക്കം: വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി

സി പി എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ഹുസൈനും സബ് ഇന്‍സ്പെക്ടര്‍ അമൃത് രംഗനും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു 'എന്താണ് സംഭവിച്ചതെന്ന് ഹൈക്കോടതി അഡ്വക്കറ്റ് ജനറലിനോട് ചോദിച്ചത്

സിപിഎം ഏരിയ സെക്രട്ടറിയും എസ് ഐയും തമ്മില്‍ ഫോണില്‍ വാക്ക് തര്‍ക്കം: വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി
X

കൊച്ചി: സി പി എം കളമശേരി ഏരിയ സെക്രട്ടറിയും സബ് ഇന്‍സ്പെക്ടറും തമ്മില്‍ മൊബൈല്‍ ഫോണ്‍ വഴിയുണ്ടായ തര്‍ക്കത്തില്‍ 'എന്താണ്‌സംഭവിച്ചതെന്ന് ഹൈക്കോടതി. അഡ്വക്കറ്റ് ജനറലിനോടായിരുന്നു കോടതിയുടെ ചോദ്യം. സി പി എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ഹുസൈനും സബ് ഇന്‍സ്പെക്ടര്‍ അമൃത് രംഗനും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഒരു പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സി പി എം കളമശേരി ഏരിയ സെക്രട്ടറിയും സബ് ഇന്‍സ്പെക്ടറും തമ്മില്‍ എന്താണ് സംഭാഷണം നടന്നതെന്ന് അഡ്വക്കറ്റ് ജനറലിനോട് കോടതി ആരാഞ്ഞത്.

പോലിസുദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണത്തില്‍ ഇടപെട്ടതായാണ് മാധ്യമ വാര്‍ത്തകളില്‍ കാണുന്നതെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാമെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. കൊച്ചിന്‍ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടയ സംഘര്‍ഷത്തില്‍ പോലിസ് ഇടപെട്ട് എസ് എഫ് ഐ നേതാവിനെ പോലിസ് ജീപ്പില്‍ കയറ്റിയതിനെ ചോദ്യം ചെയ്ത് സിപിഎം കളമശേരി ഏരിയ സെക്രട്ടറി കളമശേരി എസ് ഐ യെ ഫോണില്‍ വിളിച്ച് തട്ടിക്കയറിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.ഇതേ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍

Next Story

RELATED STORIES

Share it