Kerala

ജോസ് കെ മാണി വിഭാഗത്തെ ഒപ്പംകൂട്ടാന്‍ കരുക്കൾ നീക്കി സിപിഎം

മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് ജോസ് കെ മാണിയെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയതായാണ് വിവരം. ഇതുസംബന്ധിച്ച ചര്‍ച്ചക്കായി സിപിഎം പ്രത്യേക ദൂതനെ നിയോഗിച്ചു. നിലവില്‍ എല്‍ഡിഎഫിലുള്ള മുന്‍ കേരള കോണ്‍ഗ്രസ് നേതാവിനാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

ജോസ് കെ മാണി വിഭാഗത്തെ ഒപ്പംകൂട്ടാന്‍ കരുക്കൾ നീക്കി സിപിഎം
X

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ജോസ് കെ മാണി വിഭാഗത്തെ ഒപ്പംകൂട്ടാന്‍ സിപിഎം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് ജോസ് കെ മാണിയെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയതായാണ് വിവരം.

ഇതുസംബന്ധിച്ച ചര്‍ച്ചക്കായി സിപിഎം പ്രത്യേക ദൂതനെ നിയോഗിച്ചു. നിലവില്‍ എല്‍ഡിഎഫിലുള്ള മുന്‍ കേരള കോണ്‍ഗ്രസ് നേതാവിനാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. പാലാ സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് കെ മാണിയെ മല്‍സരിപ്പിക്കാമെന്നാണ് വാഗ്ദാനം. എന്നാല്‍ നിലവില്‍ രാജ്യസഭ എംപിയായിട്ടുള്ള ജോസ് കെ മാണി, ആ സ്ഥാനം രാജിവെച്ച് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ ഉപദേശിച്ചതായും സൂചനയുണ്ട്.

റോഷി അഗസ്റ്റിനെ മന്ത്രിസ്ഥാനത്തേക്ക് എത്തിച്ചുള്ള ചില ഫോര്‍മുലയും ഇടതുമുന്നണിയുടെ മനസിലുണ്ട്. ക്രൈസ്തവ വോട്ടു ബാങ്കുകള്‍ ലക്ഷ്യമിട്ട് കെ എം മാണിയെ ഒപ്പം കൂട്ടാന്‍ നേരത്തെയും സിപിഎം ശ്രമിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it