Kerala

പ്രചരണം അടിസ്ഥാന രഹിതം; സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിട്ടില്ലെന്ന് സിപിഎം

സക്കീര്‍ ഹുസൈനെ പാര്‍ടിയില്‍ നിന്നും പുറത്താക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പാര്‍ടി അംഗമായ ഒരാളെക്കുറിച്ച് ഒരു പരാതി ലഭിച്ചാല്‍ അത് പാര്‍ടി തലത്തില്‍ അന്വേഷിക്കും.അന്വേഷണത്തില്‍ വസ്തുത കണ്ടെത്തിയാല്‍ പാര്‍ടിയുടെ ഉയര്‍ന്ന കമ്മിറ്റിയുടെ സഹായത്താല്‍ ഏറ്റവും യുക്തമായ സമയത്ത് ആവശ്യമായ നടപടി സ്വീകരിക്കും. സക്കീര്‍ ഹുസൈനെ ഏരിയെ സെക്രട്ടറി സ്ഥാനത്ത് നിക്കിയെന്ന് പറയുന്നത് മാധ്യമങ്ങളാണ് തങ്ങള്‍ അത്തരത്തില്‍ തീരുമാനമെടുത്താല്‍ അത് പറയണ്ടേ സമത്ത് പറയുമെന്നും സി എന്‍ മോഹനന്‍ വ്യക്തമാക്കി

പ്രചരണം അടിസ്ഥാന രഹിതം; സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിട്ടില്ലെന്ന് സിപിഎം
X

കൊച്ചി: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം കളമശേരി ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ സക്കീര്‍ ഹുസൈനെ പാര്‍ടിയില്‍ നിന്നും പുറത്താക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പാര്‍ടി അംഗമായ ആര്‍ക്കെതിരെയെങ്കിലും നടപടിയെടുത്തുകഴിഞ്ഞാല്‍ അത് സംബന്ധിച്ച് സിപിഎം വാര്‍ത്താകുറിപ്പ് ഇറക്കും അതല്ലെങ്കില്‍ വാര്‍ത്താ സമ്മേളനം നടത്തും.അതു കൊണ്ടു തന്നെയാണ് ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചുപ്പോള്‍ പാര്‍ടിയുടെ മുന്നില്‍ അത്തരത്തില്‍ നടപടിയെടുക്കുന്നത് സംബന്ധിച്ച് പ്രശ്‌നം ഇല്ലെന്ന് പറഞ്ഞത്.പാര്‍ടി അംഗമായ ഒരാളെക്കുറിച്ച് ഒരു പരാതി ലഭിച്ചാല്‍ അത് പാര്‍ടി തലത്തില്‍ അന്വേഷിക്കും.

അന്വേഷണത്തില്‍ വസ്തുത കണ്ടെത്തിയാല്‍ പാര്‍ടിയുടെ ഉയര്‍ന്ന കമ്മിറ്റിയുടെ സഹായത്താല്‍ ഏറ്റവും യുക്തമായ സമയത്ത് ആവശ്യമായ നടപടി സ്വീകരിക്കും. സക്കീര്‍ ഹുസൈനെ ഏരിയെ സെക്രട്ടറി സ്ഥാനത്ത് നിക്കിയെന്ന് പറയുന്നത് മാധ്യമങ്ങളാണ് തങ്ങള്‍ അത്തരത്തില്‍ തീരുമാനമെടുത്താല്‍ അത് പറയണ്ടേ സമത്ത് പറയും.കളമശേരി ഏരിയ സെക്രട്ടറി ഇപ്പോഴും സക്കീര്‍ ഹുസൈന്‍ തന്നെയാണെന്നും ചോദ്യത്തിന് മറുപടിയായി സി എന്‍ മോഹന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തന്നെ സിപിഎം കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നീക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സക്കീര്‍ ഹുസൈന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഒരു വ്യക്തിയുടെ ആസ്തികള്‍ സംബന്ധിച്ച് പരിശോധിക്കാന്‍ നാട്ടില്‍ സംവിധാനങ്ങള്‍ ഉണ്ട്. അതനുസരിച്ച് പരിശോധന നടത്തുന്നതില്‍ തനിക്ക് യാതൊരുവിധ തര്‍ക്കവുമില്ലെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.പൊതുപ്രവര്‍ത്തകനെന്ന നിലയിലും സിപിഎം ഏരിയകമ്മിറ്റി സെക്രട്ടറിയെന്ന നിലയിലും താങ്കള്‍ക്ക് നാലു വിടുകള്‍ ഉള്ളതായി പറയുന്നതില്‍ വാസ്തവമുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തിപരമായി തന്റെ ജീവിതവും സ്വത്തുക്കളും സംബന്ധിച്ച് നാട്ടിലെ ജനങ്ങള്‍ക്ക് അറിയാവുന്നതാണ്.അത് സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തനിക്ക് പാര്‍ട്ടികമ്മിറ്റിയില്‍ മാത്രമെ ഇപ്പോള്‍ പറയാന്‍ കഴിയുവെന്നും പുറത്തു പറയാന്‍ പറ്റില്ലെന്നുമായിരുന്നു സക്കീര്‍ ഹുസൈന്റെ മറുപടി.ഇതു സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പാര്‍ടി ജില്ലാ സെക്രട്ടറി പറയുമെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it