Kerala

പോലിസിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം തടവ്, പ്രതികളില്‍ ഒരാള്‍ സിപിഎം സ്ഥാനാര്‍ഥി

പോലിസിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം തടവ്, പ്രതികളില്‍ ഒരാള്‍ സിപിഎം സ്ഥാനാര്‍ഥി
X

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ പോലിസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം തടവും പിഴയും. സിപിഎം പ്രവര്‍ത്തകരായ ടി സി വി നന്ദകുമാര്‍, വി കെ നിഷാദ് എന്നിവര്‍ക്കുമെതിരെയാണ് 20 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷ വിധി. കുറ്റക്കാര്‍ 10 വര്‍ഷം തടവും അനുഭവിച്ചാല്‍ മതിയാവും. വി കെ നിഷാദ് പയ്യന്നൂര്‍ നഗരസഭയില്‍ 46 ആം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്.

പോലിസിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടവരില്‍ പയ്യന്നൂര്‍ നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും. പയ്യന്നൂര്‍ നഗരസഭയിലെ മത്സരിക്കുന്ന ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് നിഷാദ്, നന്ദകുമാര്‍ എന്നിവരെയാണ് കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചത്. പയ്യന്നൂര്‍ നഗരസഭയില്‍ 46 ആം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വി കെ നിഷാദ് മത്സരത്തില്‍ വിജയിച്ചാല്‍ ജനപ്രതിനിധിയായി തുടരാന്‍ ശിക്ഷാവിധി തടസമാകും. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റവും സ്‌ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പയ്യന്നൂര്‍ ടൗണില്‍ വച്ച് പോലിസിനെതിരെ നിഷാദ് അടക്കമുള്ള പ്രതികള്‍ ബോംബ് എറിയുകയായിരുന്നു. ഐപിസി 307 സ്‌ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്തിന്റെതാണ് ശിക്ഷാവിധി.






Next Story

RELATED STORIES

Share it