വ്യക്തിഹത്യയും സ്ത്രീകളെ അധിക്ഷേപിക്കുന്നതും പാര്‍ടി നയമല്ല: സീതാറാം യെച്ചൂരി
സ്ത്രീകളെ അങ്ങേയറ്റം ആദരവോടെ ബഹുമാനിക്കുകയും അവര്‍ക്ക് തുല്യപ്രാധന്യം നല്‍കുകയും ചെയ്യണമെന്നാണ് പാര്‍ടിയുടെ നയം അതില്‍ വിട്ടു വീഴ്ചയില്ല. ഇതിനു വിരുദ്ധമായ നടപടികള്‍ ഉണ്ടായാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. വ്യക്തിയെ അധിക്ഷേപിക്കുന്നത് പാര്‍ടിയുടെ നയമല്ല. പപ്പു പ്രയോഗം ആദ്യം തുടങ്ങിയത് ബിജെപിയാണെന്നും യെച്ചൂരി.ബിജെപിയെയും നരേന്ദ്രമോഡിയെയും അധികാരത്തില്‍ നിന്നും പുറത്താക്കി മതേതര സര്‍ക്കാര്‍ രൂപീകരിക്കുകയെന്നതാണ് സിപിഎമ്മും ഇടതുപക്ഷവും ലക്ഷ്യം വെയ്ക്കുന്നത് തിരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യ ശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം

കൊച്ചി: ആലത്തൂരിലെ വനിതാ സ്ഥാനാര്‍ഥി രമ്യാഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം സംബന്ധിച്ച് സംസ്ഥാനത്തെ പാര്‍ടി പരിശോധിക്കുമെന്നും ഇതില്‍ കേന്ദ്ര നേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്നും സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി.എറണാകുളം പ്രസ് ക്ലബ്ബില്‍ വോട്ടും വാക്കും പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിഷയത്തില്‍സംസ്ഥാനത്തെ പാര്‍ടി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കും. സ്ത്രീകളെ അങ്ങേയറ്റം ആദരവോടെ ബഹുമാനിക്കുകയും അവര്‍ക്ക് തുല്യപ്രാധന്യം നല്‍കുകയും ചെയ്യണമെന്നാണ് പാര്‍ടിയുടെ നയം അതില്‍ വിട്ടു വീഴ്ചയില്ല. ഇതിനു വിരുദ്ധമായ നടപടികള്‍ ഉണ്ടായാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദം സംബന്ധിച്ച് തനിക്ക് കൂടുതല്‍ അറിയില്ലെന്നും വിഷയത്തില്‍ സംസ്ഥാനനേതൃത്വം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
പപ്പു സട്രൈക്ക് എന്ന പേരില്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ടു പാര്‍ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ചത് സംബന്ധിച്ച ചോദ്യത്തിന് വ്യക്തിയെ അധിക്ഷേപിക്കുന്നത് പാര്‍ടിയുടെ നയമല്ലെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ മറുപടി. പപ്പു പ്രയോഗം ആദ്യം തുടങ്ങിയത് ബിജെപിയാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.ബിജെപിയെയും നരേന്ദ്രമോഡിയെയും അധികാരത്തില്‍ നിന്നും പുറത്താക്കി മതേതര സര്‍ക്കാര്‍ രൂപീകരിക്കുകയെന്നാണ് സിപിഎമ്മും ഇടതുപക്ഷവും ലക്ഷ്യം വെയക്കുന്നത് അതിനുള്ള പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തുന്നത്.വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും ഭരണത്തിന്റെ കീഴില്‍ രാജ്യത്ത് മതേതര സ്വഭാവം നിലനിര്‍ത്താന്‍ കഴിയില്ല.ബിജെപിയെയും തൃണമൂലിനെയും പാര്‍ടി ഒരു പോലെ എതിര്‍ക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.തിരഞ്ഞെടുപ്പിനു ശേഷമാണ് സംഖ്യങ്ങള്‍ രൂപീകരിക്കപ്പെടുന്നതെന്നും സീതാറാം യെച്ചുരി പറഞ്ഞു.മുന്‍കാലങ്ങളിലും അങ്ങനെ തന്നെയാണ് നടന്നിരിക്കുന്നത്.രാജ്യത്ത് തൊഴിലില്ലായ്മയയും സാമ്പത്തിക അസമത്വവും വര്‍ധിച്ചിരിക്കുകയാണ്.രാജ്യം നേരിടുന്ന അരക്ഷിതാവസ്ഥയക്ക് പരിഹാരണം വേണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.തിരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യ ശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.എല്ലാ വിഭാഗങ്ങളെയും അര്‍ഹമായ പരിഗണിക്കുന്ന വിധത്തിലുളളതാണ് സിപിഎമ്മിന്റെ പ്രകടന പത്രികയെന്നും യെച്ചൂരി പറഞ്ഞു.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT