Kerala

ഡി ഐ ജി ഓഫിസ് മാര്‍ച്ചിലെ സംഘര്‍ഷം: മുന്‍ കൂര്‍ ജാമ്യം തേടി എംഎല്‍എ അടക്കമുള്ള സി പി ഐ നേതാക്കള്‍ ഹൈക്കോടതിയില്‍

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചുമത്തി എറണാകുളം സെന്‍ട്രല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സാഹചര്യത്തിലാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്.സമരത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ എസിപി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായാണ് പോലിസ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഡി ഐ ജി ഓഫിസ് മാര്‍ച്ചിലെ സംഘര്‍ഷം: മുന്‍ കൂര്‍ ജാമ്യം തേടി എംഎല്‍എ അടക്കമുള്ള സി പി ഐ നേതാക്കള്‍ ഹൈക്കോടതിയില്‍
X

കൊച്ചി: സിപിഐ നടത്തിയ ഡിഐജി ഓഫിസ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി എല്‍ദോ എബ്രഹാം എംഎല്‍എയും സിപി ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും അടക്കം 10 പേര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. വൈപ്പിന്‍ ഗവ.ആര്‍ടസ് കോളജിലുണ്ടായ എസ്എഫ് ഐ-എ ഐ എസ് എഫ് സംഘര്‍ഷത്തില്‍ പോലിസ് പക്ഷാപാതപരമായ നിലപാട് സ്വീകരിച്ചുവെന്നും ഞാറയ്ക്കല്‍ സി ഐയെ സസ്‌പെന്റു ചെയ്യണമെന്നുമാവശ്യപ്പെട്ടാണ്് ജൂലൈ 23 ന് സിപി ഐയുടെ നേതൃത്വത്തില്‍ എറണാകുളം ഡി ഐജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതും സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലിസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രാം എംഎല്‍എയുടെ കൈയുടെ എല്ലിപൊട്ടലേറ്റിരുന്നു.സിപി ഐ ജില്ലാ സെക്രട്ടറി പി രാജുഅടക്കം നിരവധി പ്രവര്‍ത്തകര്‍ക്കും എസിപി ലാല്‍ജി അടക്കമുള്ള പോലിസുകാര്‍ക്കും പരിക്കേറ്റിരുന്നു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍് സിപി ഐ ജില്ലാ സെക്രട്ടറി പി രാജു, എല്‍ദോ എബ്രാഹം എംഎല്‍എ അടക്കമുളളവരെ പ്രതിചേര്‍ത്ത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചുമത്തി എറണാകുളം സെന്‍ട്രല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സാഹചര്യത്തിലാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്.സമരത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ എസിപി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായാണ് പോലിസ് രേഖപ്പെടുത്തിയിട്ടുള്ളത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമണ്.പോലിസ് തങ്ങളെ അനാവശ്യമായി മര്‍ദിക്കുകയാണ് ചെയ്തതെന്നും സിപി ഐ നേതാക്കള്‍ ആരോപിക്കുന്നു.ലാത്തിച്ചാര്‍ജ് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.മര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ടെന്നും ഇവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it