Kerala

കൊവിഡ്19 കോഴിക്കോട് പുതുതായി 809 പേര്‍ നിരീക്ഷണത്തില്‍

മെഡിക്കല്‍ കോളേജില്‍ നിന്ന് ആറു പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് നാലുപേരെയും ഉള്‍പ്പെടെ പത്ത് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

കൊവിഡ്19 കോഴിക്കോട് പുതുതായി 809 പേര്‍ നിരീക്ഷണത്തില്‍
X

കോഴിക്കോട്: കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 809 പേര്‍ ഉള്‍പ്പെടെ ആകെ 4967 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ മെഡിക്കല്‍ കോളേജില്‍ രണ്ട് പേരും ബീച്ച് ആശുപത്രിയില്‍ ആറുപേരും ഉള്‍പ്പെടെ ആകെ എട്ട് പേരാണ് നിരീക്ഷണത്തിലുള്ളത്.

മെഡിക്കല്‍ കോളേജില്‍ നിന്ന് ആറു പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് നാലുപേരെയും ഉള്‍പ്പെടെ പത്ത് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ആറു സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 116 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 108 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. ഇനി എട്ട് പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു.

ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നടത്തിയ സൂം വീഡിയോ കോണ്‍ഫറന്‍സില്‍ ഡിഎംഒയും അഡീഷണല്‍ ഡിഎംഒമാരും, ഡിപിഎം ഉം പങ്കെടുത്തു. ജില്ലയില്‍ നടക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. കൊറോണയുമായി ബന്ധപ്പെട്ട് ആംബുലന്‍സിലേക്ക് നിയോഗിച്ച െ്രെഡവര്‍മാര്‍ക്ക് പരിശീലനം നല്‍കി. കൂടാതെ സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ സാമൂഹിക ആരോഗ്യ കേന്ദങ്ങളിലെ ജീവനക്കാര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വിയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.

അഡി.ഡിഎംഒമാരായ ഡോ. എന്‍ രാജേന്ദ്രന്‍, ഡോ. ആശാദേവി എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലാ തലത്തില്‍ തയ്യാറാക്കിയ പോസ്റ്ററുകളും ബിറ്റ് നോട്ടീസുകളും വിവിധ കീഴ് സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്തു. മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 12 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി ഡിഎംഒ അറിയിച്ചു.

Next Story

RELATED STORIES

Share it