Kerala

മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കുമെന്ന് ഡിജിപി

സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ വഴിയരികിൽ മാസ്കുകൾ വിൽപ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്തും.

മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കുമെന്ന് ഡിജിപി
X

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമനടപടി കർശനമാക്കാൻ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലിസ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകി.

മാസ്ക് ധരിക്കാത്തവർക്ക് 200 രൂപയാണ് പിഴ. കുറ്റം ആവർത്തിച്ചാൽ 5000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. വിവിധ വ്യക്തികളും സംഘടനകളും പോലിസിന് കൈമാറിയ മാസ്കുകൾ പൊതുജനങ്ങൾക്ക് വിതരണ ചെയ്യും.

സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ വഴിയരികിൽ മാസ്കുകൾ വിൽപ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്താനും ഡിജിപി ആവശ്യപ്പെട്ടു. വിൽപ്പനയ്ക്കുളള മാസ്കുകൾ അണുവിമുക്തമാക്കിയ പാക്കറ്റുകളിലാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it