Kerala

കൊവിഡ് വാക്‌സിന്‍: സെക്രട്ടേറിയറ്റ്, രാജ്ഭവന്‍ ജീവനക്കാര്‍ക്കായി പ്രത്യേക ക്യാംപ്

കൊവിഡ് വാക്‌സിന്‍: സെക്രട്ടേറിയറ്റ്, രാജ്ഭവന്‍ ജീവനക്കാര്‍ക്കായി പ്രത്യേക ക്യാംപ്
X

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെയും രാജ്ഭവനിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനം. ഇതിനായി ഇന്നും നാളെയും പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിച്ചാവും കുത്തിവയ്പ്പ് നല്‍കുക.

തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വാക്‌സിനേഷന്‍ ക്യാംപ്. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയും ആധാര്‍ കാര്‍ഡും കരുതണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it