Kerala

കൊവിഡ്: രണ്ടാം ഘട്ട വാക്‌സിന്‍ കൊച്ചിയില്‍ എത്തി

എറണാകുളം,കോഴിക്കോട്, ലക്ഷദ്വീപ് കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിനാണ് എത്തിയിരിക്കുന്നത്.പ്രത്യേകം താപനില ക്രമീകരിച്ചിരിക്കുന്ന 22 പെട്ടികളിലാണ് വാക്‌സിന്‍ എത്തിയിരിക്കുന്നത്

കൊവിഡ്: രണ്ടാം ഘട്ട വാക്‌സിന്‍ കൊച്ചിയില്‍ എത്തി
X

കൊച്ചി: കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്റെ രണ്ടാമത്തെ ലോഡുമായുള്ള വിമാനം കൊച്ചിയില്‍ എത്തി.രാവിലെ 11 മണിയോടെയാണ് മുംബൈയില്‍ നിന്നും വാക്‌സിനുമായുള്ള ഗോ എയറിന്റെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്.എറണാകുളം,കോഴിക്കോട്, ലക്ഷദ്വീപ് കേന്ദ്രങ്ങളിലേക്കുള്ള കൊവിഷീല്‍ഡ് വാക്‌സിനാണ് എത്തിയിരിക്കുന്നത്.

പ്രത്യേകം താപനില ക്രമീകരിച്ചിരിക്കുന്ന 22 പെട്ടികളിലാണ് വാക്‌സിന്‍ എത്തിയിരിക്കുന്നത് ഇതില്‍ 12 എണ്ണം എറണാകുളത്തെ കേന്ദ്രത്തിലേക്കും ഒമ്പതെണ്ണം കോഴിക്കോടിനും ഒരെണ്ണം ലക്ഷദ്വീപിനും ഉള്ളതാണ്.എറണാകുളം,കോഴിക്കോട് കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിന്‍ ട്രക്കുകളില്‍ റോഡ് മാര്‍ഗവും ലക്ഷദ്വീപിലേക്കുള്ളത് ഹെലികോപ്ടറിലുമാണ് നെടുമ്പാശേരിയില്‍ നിന്നും കൊണ്ടു പോകുന്നത്.എറണാകുളം കേന്ദ്രത്തിനായി 1,47,000 ഡോസ് വാക്‌സിനുകളാണ് എത്തിയിട്ടുള്ളത്. ഇതില്‍ തൃശൂര്‍ (31,000 ) പാലക്കാട്(25,500 )കോട്ടയം (24,000 ),ഇടുക്കി(7,500) എന്നീ ജില്ലകളിലേക്കുള്ള വാക്‌സിനുകളും അടങ്ങിയിയിട്ടുണ്ട്.ഇന്നുതന്നെ അതാതു ജില്ലകളിലേക്കുള്ള വാക്‌സിനുകള്‍ വിതരണത്തിനായി കൊണ്ടുപോകും.

2 മുതല്‍ 8വരെ ഡിഗ്രി താപനിലയില്‍ സൂക്ഷിക്കുന്നതിനുള്ള വാക്കിങ് കൂളറിലാണ് വാക്‌സിന്‍ സംഭരിച്ചിരിക്കുന്നത്.എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ വാക്‌സിന്‍ സ്റ്റോറിലാണ് വാക്‌സിന്‍ എത്തിയിട്ടുള്ളത്.59000 ഡോസ് വാക്‌സില്‍ ജില്ലക്ക് ലഭ്യമായതില് 1070 ഡോസ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 56,910ഡോസ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് നല്‍കുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കും.

Next Story

RELATED STORIES

Share it