Kerala

കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം: നയത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹരജി; ഹൈക്കോടതി നാളെ പരിഗണിക്കും

ലോകത്ത് ഇന്ത്യയില്‍ മാത്രമാണ് വാക്സിന്‍ വിതരണ കമ്പനിക്ക് വില നിശ്ചയിക്കാന്‍ അധികാരം നല്‍കിയിരിക്കുന്നതെന്നു ഹരജിയില്‍ ആരോപിച്ചു. വാക്സിനു വ്യത്യസ്തമായ രീതിയില്‍ വില ഈടാക്കുന്നത് വിവേചനമാണെന്നു ഹരജിയില്‍ പറയുന്നു. സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന വാക്സിനു ശരിയായ വില നിശ്ചയിക്കുന്നതിനു കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നും നിര്‍മാതാക്കള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു

കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം: നയത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹരജി; ഹൈക്കോടതി നാളെ പരിഗണിക്കും
X

കൊച്ചി: കൊവിഡ് വാക്സിന്‍ വിതരണ നയത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സി പി പ്രമോദ് സമര്‍പ്പിച്ച ഹരജി കോടതി നാളെ പരിഗണിക്കും. ലോകത്ത് ഇന്ത്യയില്‍ മാത്രമാണ് വാക്സിന്‍ വിതരണ കമ്പനിക്ക് വില നിശ്ചയിക്കാന്‍ അധികാരം നല്‍കിയിരിക്കുന്നതെന്നു ഹരജിയില്‍ ആരോപിച്ചു. വാക്സിനു വ്യത്യസ്തമായ രീതിയില്‍ വില ഈടാക്കുന്നത് വിവേചനമാണെന്നു ഹരജിയില്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന വാക്സിനു ശരിയായ വില നിശ്ചയിക്കുന്നതിനു കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നും നിര്‍മാതാക്കള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. വാക്സിനു വ്യത്യസ്ഥമായ വിലകള്‍ നിശ്ചയിച്ച നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. ശരിയായ പഠനം നടത്താതെയും അശാസ്ത്രീയവുമായാണ് വാക്സിനു വ്യത്യസ്ഥമായ വിലകള്‍ നിശ്ചയിച്ചിരിക്കുന്നത്. ദുരന്ത നിവാരണ നിയമപ്രകാരം പകര്‍ച്ച വ്യാധിയിയി പ്രഖ്യാപിച്ച രോഗമാണ് കൊവിഡ്. ഇതു പ്രകാരം മരുന്നുകളുടെ വിലയും മറ്റും കാര്യങ്ങളും തീരുമാനിക്കുന്നതിനു കേന്ദ്ര സര്‍ക്കാറിനു മതിയായ അധികാരമുണ്ടെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി.

രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കുന്നതിലൂടെ മാത്രമേ പകര്‍ച്ചവ്യാധിക്ക് അറുതി വരുത്താനാവൂ. എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ ലഭിക്കുന്നതിനു ദുരന്ത നിവാരണ നിയമപ്രകാരമുള്ള എല്ലാ അധികാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കണം. പകര്‍ച്ചവ്യാധി വളരെ വര്‍ധിച്ചു നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ വില നിയന്ത്രിച്ച് എല്ലാ ജനങ്ങള്‍ക്കും ലഭിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it