കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ വ്യാപാരസ്ഥാപനങ്ങള്‍ വൈകീട്ട് ഏഴുവരെ; 97 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി
കോട്ടയം മുനിസിപ്പാലിറ്റിയിലെ 36ാം വാര്‍ഡും വെച്ചൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 1, 4 വാര്‍ഡുകളും പട്ടികയില്‍നിന്ന് ഒഴിവാക്കി.
കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങള്‍ വൈകീട്ട് ഏഴുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും ജൂലൈ 27ലെ ഉത്തരവ് പ്രകാരം കലക്ടര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരും. മറ്റുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും വൈകീട്ട് ഏഴുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
അതിനിടെ, കുറിച്ചി ഗ്രാമപ്പഞ്ചായത്തിലെ 19ാം വാര്‍ഡും ഉദയനാപുരം ഗ്രാമപ്പഞ്ചായത്തിലെ 17ാം വാര്‍ഡും പുതിയ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റിയിലെ 36ാം വാര്‍ഡും വെച്ചൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 1, 4 വാര്‍ഡുകളും പട്ടികയില്‍നിന്ന് ഒഴിവാക്കി. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലും പായിപ്പാട്, പാറത്തോട് പഞ്ചായത്തുകളിലും കണ്ടെയ്ന്മെന്റ് സോണുകള്‍ അല്ലാത്ത വാര്‍ഡുകളില്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.
അതിരമ്പുഴ ഗ്രാമ പ്പഞ്ചായത്തില്‍ കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെട്ട മഹാത്മഗാന്ധി സര്‍വകലാശാലയിലെ ഓഫിസുകള്‍ മൂന്നിലൊന്ന് ജീവനക്കാരെ നിയോഗിച്ച് നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. ജീവനക്കാരെ സര്‍വകലാശാലയുടെ വാഹനങ്ങളില്‍ ജോലിക്ക് എത്തിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. നിലവില്‍ ജില്ലയില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളിലെ 97 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാണ്. പട്ടിക ചുവടെ
(തദ്ദേശഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1. കോട്ടയം മുനിസിപ്പാലിറ്റി-11, 21, 30, 31, 32, 46
2. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- എല്ലാ വാര്‍ഡുകളും
3. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി-24, 31, 33, 37
4. വൈക്കം മുനിസിപ്പാലിറ്റി-13, 21, 24, 25
ഗ്രാമപ്പഞ്ചായത്തുകള്‍
5. പാറത്തോട് -8, 9
6. അയ്മനം-14
7. ഉദയനാപുരം-6, 7, 16,17
8. കുമരകം- 10, 11
9. ടിവി പുരം- 12
10. മറവന്തുരുത്ത്-1
11. വാഴപ്പള്ളി-7, 11, 12, 17, 20
12. പായിപ്പാട് -7, 8, 9, 10, 11
13. കുറിച്ചി-4, 19, 20
14. മീനടം-2, 3
15. മാടപ്പള്ളി-18
16. നീണ്ടൂര്‍-8
17. കാണക്കാരി-3, 10
18. തൃക്കൊടിത്താനം- 15
19. പുതുപ്പള്ളി-14
20. തലയാഴം-7,9
21. എരുമേലി-1
22. അതിരമ്പുഴ-1, 9,10, 11, 12, 20, 21, 22
23. മുണ്ടക്കയം-12
24. അയര്‍ക്കുന്നം-15
25. പനച്ചിക്കാട് -6,16
26. കങ്ങഴ-6
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT