Kerala

കൊവിഡ് വ്യാപനം: പുതുതായി ഒരു കണ്ടെയ്ന്‍മെന്റ് സോണ്‍ കൂടി; കോട്ടയം ജില്ലയില്‍ 37 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത്- 8, വെച്ചൂര്‍- 4 തദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

കൊവിഡ് വ്യാപനം: പുതുതായി ഒരു കണ്ടെയ്ന്‍മെന്റ് സോണ്‍ കൂടി; കോട്ടയം ജില്ലയില്‍ 37 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
X

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ പുതുതായി ഒരു വാര്‍ഡ് കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്. കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത്- 8, വെച്ചൂര്‍- 4 തദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 37 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം- 20, 32, 42, 47, 48

ഗ്രാമപ്പഞ്ചായത്തുകള്‍

2. മീനടം-6, 9, 11

3. കൂരോപ്പട -11

4. എരുമേലി- 7, 22

5. പാമ്പാടി -8, 10, 14

6.മാടപ്പള്ളി - 13

7. കുറിച്ചി -1

8. വെള്ളാവൂര്‍ - 10

9. തൃക്കൊടിത്താനം - 2

10. കരൂര്‍-10,11

11 ആര്‍പ്പൂക്കര-13

12. അയര്‍ക്കുന്നം -19

13.തിടനാട് - 9

14. കങ്ങഴ - 4, 7

15. ഉദയനാപുരം - 6

16. അയ്മനം -9

17. മുത്തോലി-6

18. അതിരമ്പുഴ-5

19. വാകത്താനം-1,4,6

20. മണര്‍കാട് - 13

21. കടുത്തുരുത്തി-12

22. കുമരകം-8

23. തിരുവാര്‍പ്പ് - 9

24. പനച്ചിക്കാട്- 9

Next Story

RELATED STORIES

Share it