Kerala

ശമ്പളം ലഭിക്കുന്നില്ലെന്ന്;ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു

ജൂണിലാണ് പ്രത്യേക ഡ്യുട്ടിക്കായി ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിച്ചത്. അവര്‍ക്ക് ശമ്പളം നല്‍കുമെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും രണ്ടു മാസം കഴിഞ്ഞിട്ടും ശമ്പളം ലഭിച്ചില്ലെന്നാണ് പരാതി

ശമ്പളം ലഭിക്കുന്നില്ലെന്ന്;ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു
X

കൊച്ചി: കൊവിഡ് വ്യാപന കാലത്തെ ശമ്പളം നല്‍കാത്തതില്‍ സര്‍ക്കാരിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ജൂണിലാണ് പ്രത്യേക ഡ്യുട്ടിക്കായി ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിച്ചത്. അവര്‍ക്ക് ശമ്പളം നല്‍കുമെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും രണ്ടു മാസം കഴിഞ്ഞിട്ടും ശമ്പളം ലഭിച്ചില്ലെന്നാണ് പരാതി. കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ ചൂഷണം നേരിടുകയാണെന്നും തസ്തികയും സേവന വ്യവസ്ഥകളും നിര്‍ണയിക്കാന്‍ കോടതി ഇടപെടണമെന്നുമാണ് ആവശ്യം. ശമ്പളവും റിസ്‌ക് അലവന്‍സും പ്രഖ്യാപിച്ചിരുന്നു. ഡ്യുട്ടിക്കിടെ പലര്‍ക്കും രോഗം ബാധിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ലഭിക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.

2014 ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍മാരെയാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിയമിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ മറ്റു ഡോക്ടര്‍മാരെക്കാല്‍ കൂടുതല്‍ ഉത്തരവാദിത്വവും ജോലിഭാരവുമാണ് ഇവര്‍ക്കുള്ളത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ രണ്ടാഴ്ചയ്ക്കു മുമ്പു പ്രതിഷേധിച്ചതിനെ തുടര്‍ന്നു ശമ്പളം ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി ആരോഗ്യ വകുപ്പും വ്യക്തമാക്കിയിരുന്നു. എന്നിട്ടും ശമ്പളം ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it