Kerala

ക്വാറന്റൈന്‍ ലംഘനം : ഉത്തര്‍ പ്രദേശ് സ്വദേശിക്കെതിരെ കേസെടുത്തു

ഈ മാസം 7 ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ഇയാള്‍ മരടിലുള്ള നൂക്ലിയര്‍ മാളില്‍ ജോലി ചെയ്തു വരികയായിരുന്നു. മാളിലെ ജോലി കഴിഞ്ഞതിനെ തുടര്‍ന്ന് നിലമ്പൂരിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യവേ കണ്ടക്ര്‍ ഇയാളുടെ ബാഗില്‍ വിമാനയാത്രയുടെ ടാഗ് ശ്രദ്ധിച്ചു. വിശദമായി ചോദിച്ചപ്പോഴാണ് ഇയാള്‍ യുപി യില്‍ നിന്ന് വന്ന കാര്യം പറഞ്ഞത്

ക്വാറന്റൈന്‍ ലംഘനം : ഉത്തര്‍ പ്രദേശ് സ്വദേശിക്കെതിരെ കേസെടുത്തു
X

കൊച്ചി: ക്വാറന്റൈന്‍ ലംഘനം നടത്തിയ ഉത്തര്‍ പ്രദേശ് സ്വദേശിക്കെതിരെ അങ്കമാലി പോലിസ് സ്റ്റേഷനില്‍ കേസെടുത്തു. ഈ മാസം 7 ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ഇയാള്‍ മരടിലുള്ള നൂക്ലിയര്‍ മാളില്‍ ജോലി ചെയ്തു വരികയായിരുന്നു. മാളിലെ ജോലി കഴിഞ്ഞതിനെ തുടര്‍ന്ന് നിലമ്പൂരിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യവേ കണ്ടക്ര്‍ ഇയാളുടെ ബാഗില്‍ വിമാനയാത്രയുടെ ടാഗ് ശ്രദ്ധിച്ചു. വിശദമായി ചോദിച്ചപ്പോഴാണ് ഇയാള്‍ യുപി യില്‍ നിന്ന് വന്ന കാര്യം പറഞ്ഞത്. അപ്പോഴേക്കും ബസ് അങ്കമാലി പോലിസ് സ്റ്റേഷന് മുമ്പില്‍ എത്തിയിരുന്നു. ക്വാറന്റൈനില്‍ പോകാതിരുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് പോലിസ് കേസെടുക്കുകയും ഇയാളെ കളമശേരിയിലുള്ള ഇന്‍സ്റ്റിട്യൂഷന്‍ കോറന്റൈനിലേക്ക് മാറ്റുകയും ചെയ്തു. ബസിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരുടെ വിവരവും പോലിസ് ശേഖരിച്ചിട്ടുണ്ട്

Next Story

RELATED STORIES

Share it