Kerala

കൊവിഡ്: ക്വാറന്റൈന് പ്രവാസികള്‍ പണം നല്‍കണമെന്ന് ഉത്തരവിറക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഇക്കാര്യത്തില്‍ ആലോചനകള്‍ നടന്നുവരുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമക്കിയതിനെ തുടര്‍ന്ന് ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, പത്തനംതിട്ട സ്വദേശി റെജി താഴ്മണ്‍ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്.ഉത്തരവിറക്കാത്ത സാഹചര്യത്തില്‍ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടികാട്ടികാട്ടിയാണ് ഹൈക്കോടതി നടപടി

കൊവിഡ്: ക്വാറന്റൈന് പ്രവാസികള്‍ പണം നല്‍കണമെന്ന് ഉത്തരവിറക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: കൊവിഡുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്ക്് സൗജന്യ ക്വാറന്റൈന്‍ നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ക്വാറന്റൈന് പ്രവാസികള്‍ പണം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ ആലോചനകള്‍ നടന്നുവരുകയാണെന്നും സര്‍ക്കാര്‍ വ്യക്തമക്കിയ സാഹചര്യത്തിലാണ് ഹരജി തീര്‍പ്പാക്കിയത്. കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, പത്തനംതിട്ട സ്വദേശി റെജി താഴ്മണ്‍ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്.ഉത്തരവിറക്കാത്ത സാഹചര്യത്തില്‍ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടികാട്ടികാട്ടിയാണ് ഹൈക്കോടതി നടപടി.

നിലവില്‍ പണം ഈടാക്കുന്നില്ലെന്നും ഇത് സംബന്ധിച്ചുള്ള ആലോചനകള്‍ നടന്നുവരികയാണന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയാണെങ്കില്‍ ഹരജിക്കാരന് കോടതിയെ വീണ്ടും സമീപിക്കാമെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണവും താമസവും നല്‍കാനുള്ള സുപ്രീം കോടതി വിധികൂടി സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇവരുടെ കാര്യത്തില്‍ സുപ്രിംകോടതിയുടെ മാര്‍ഗ നിര്‍ദ്ദേശം പ്രവാസികളുടെ കാര്യത്തിലും പരിഗണിക്കണമെന്നു ചീഫ് ജസ്റ്റിസ് എസ ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

Next Story

RELATED STORIES

Share it