Kerala

ഓപറേഷന്‍ സമുദ്രസേതു: മാലിയില്‍ നിന്നുള്ള നേവിയുടെ രണ്ടാമത്തെ കപ്പല്‍ നാളെ കൊച്ചിയിലെത്തും; കപ്പലില്‍ ഉളളത് 202 യാത്രക്കാര്‍

മാലിയില്‍ നിന്നുള്ള ഇന്ത്യക്കാരെയുമായുള്ള ഇന്ത്യന്‍ നാവിക സേനയുടെയ രണ്ടാമത്തെ കപ്പലായ ഐഎന്‍എസ് മഗര്‍ കൊച്ചിയിലേക്ക് തിരിച്ചു. കപ്പല്‍ നാളെ വൈകിട്ടോടെ കൊച്ചിയിലെത്തുമെന്ന് പ്രതീക്ഷ.ഇന്നലെ വൈകിട്ടോടെയാണ് ഐഎന്‍എസ് മഗര്‍ മാലിയില്‍ നിന്നും തിരിച്ചത്.202 പേരാണ് കപ്പലില്‍ ഉളളത്.ഇതില്‍ 24 സ്ത്രീകളാണുള്ളത്. ഇതില്‍ തന്നെ രണ്ടു ഗര്‍ഭിണികളും ഉണ്ട്. കൂടാതെ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു.പുരുഷന്മാരുടെ കൂട്ടത്തില്‍ കാലിന് പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയുമുണ്ട്

ഓപറേഷന്‍ സമുദ്രസേതു: മാലിയില്‍ നിന്നുള്ള നേവിയുടെ രണ്ടാമത്തെ കപ്പല്‍ നാളെ കൊച്ചിയിലെത്തും; കപ്പലില്‍ ഉളളത് 202 യാത്രക്കാര്‍
X

കൊച്ചി: കൊവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഓപറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായി മാലിയില്‍ നിന്നുള്ള ഇന്ത്യക്കാരെയുമായുള്ള ഇന്ത്യന്‍ നാവിക സേനയുടെയ രണ്ടാമത്തെ കപ്പലായ ഐഎന്‍എസ് മഗര്‍ കൊച്ചിയിലേക്ക് തിരിച്ചു. കപ്പല്‍ നാളെ വൈകിട്ടോടെ കൊച്ചിയിലെത്തുമെന്ന് പ്രതീക്ഷ.ഇന്നലെ വൈകിട്ടോടെയാണ് ഐഎന്‍എസ് മഗര്‍ മാലിയില്‍ നിന്നും തിരിച്ചത്.202 പേരാണ് കപ്പലില്‍ ഉളളത്.ഇതില്‍ 24 സ്ത്രീകളാണുള്ളത്. ഇതില്‍ തന്നെ രണ്ടു ഗര്‍ഭിണികളും ഉണ്ട്. കൂടാതെ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു.പുരുഷന്മാരുടെ കൂട്ടത്തില്‍ കാലിന് പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയുമുണ്ട്.

കപ്പലില്‍ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.തുടര്‍ന്ന് ഇവരുടെ ബാഗുകളും അണുവിമുക്തമാക്കി.ഇന്നലെ രാവിലെയാണ് ഐഎന്‍എസ് മഗര്‍ മാലിയില്‍ എത്തിയത്. മാലിയിലുണ്ടായ ശക്തമായ മഴയും കാറ്റും യാത്ര ദുഷ്‌കരമാക്കിയിരുന്നു.ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായി 698 യാത്രക്കാരെയുമയുള്ള മാലിയില്‍ നിന്നുള്ള ആദ്യ കപ്പല്‍ ഇന്നലെ രാവിലെ കൊച്ചിയില്‍ എത്തിയിരുന്നു. ഈ കപ്പലിലുണ്ടായിരുന്നവര്‍ക്ക് ആര്‍ക്കും കൊവിഡ് ലക്ഷണങ്ങളില്ലാതിരുന്നതിനെ തുടര്‍ന്ന് അതാതു ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it