Kerala

കൊവിഡ്; കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ക്ക് കൊവിഡ്;മേയര്‍ അടക്കമുളളവര്‍ ക്വാറന്റൈനില്‍

കഴിഞ്ഞ ദിവസമാണ് കൊച്ചി കോര്‍പറേഷനിലെ ഒരു കൗണ്‍സിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് റിസല്‍ട്ട് പോസീറ്റിവാണെന്ന് വിവരം ലഭിക്കന്ന സമയത്ത് ഈ കൗണ്‍സിലര്‍ കൊച്ചി കോര്‍പറേഷന്‍ ഓഫിസിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ സമയം ഓഫിസിലുണ്ടായിരുന്ന മേയറും ഏതാനും കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശമുണ്ടായത്

കൊവിഡ്; കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ക്ക് കൊവിഡ്;മേയര്‍ അടക്കമുളളവര്‍ ക്വാറന്റൈനില്‍
X

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു. കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേയര്‍ അടക്കമുള്ള കൗണ്‍സിലര്‍മാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.കഴിഞ്ഞ ദിവസമാണ് കൊച്ചി കോര്‍പറേഷനിലെ ഒരു കൗണ്‍സിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് റിസല്‍ട്ട് പോസീറ്റിവാണെന്ന് വിവരം ലഭിക്കന്ന സമയത്ത് ഈ കൗണ്‍സിലര്‍ കൊച്ചി കോര്‍പറേഷന്‍ ഓഫിസിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ സമയം ഓഫിസിലുണ്ടായിരുന്ന മേയറും ഏതാനും കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശമുണ്ടായത്.

.കൊച്ചി കോര്‍പറേഷന്‍ ഓഫിസും അണുവിമുക്തമാക്കും.എറണാകുളം ജില്ലയില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഫോര്‍ട്ട് കൊച്ചി,മട്ടാഞ്ചേരി അടക്കമുളള പടിഞ്ഞാറന്‍ മേഖലകളിലും കോതമംഗലം,നെല്ലിക്കുഴി അടക്കമുളള കിഴക്കന്‍ മേഖലകളിലുമാണ് ഏതാനും ദിവസങ്ങളായി രോഗ വ്യപാനം കൂടി നില്‍ക്കുന്നത്.അതേ സമയം ആലുവ ക്ലസ്റ്റര്‍ മേഖലയില്‍ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ മാര്‍ക്കറ്റ്.ചമ്പക്കുളം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it