കൊവിഡ്: കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന മൂന്നു പേരുടെ നില ഗുരുതരം
66 വയസുള്ള എറണാകുളം തോപ്പുംപടി സ്വദേശി,48 വയസുള്ള ആലപ്പുഴ സ്വദേശി, 51 വയസുള്ള എറണാകുളം തുരുത്തി സ്വദേശി എന്നിവരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്

കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന മൂന്നു പേരുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. 66 വയസുള്ള എറണാകുളം തോപ്പുംപടി സ്വദേശി കോവിഡ് ന്യൂമോണിയ ബാധിച്ചു ഐസിയുവില്‍ ചികില്‍സയില്‍ ആണ് ,ഇദ്ദേഹം ദീര്‍ഘനാളായി പ്രമേഹരോഗത്തിനും വൃക്ക സംബന്ധമായ രോഗത്തിനും ചികില്‍സയിലാണ് ,കൃതിമ ശ്വസനസഹായില്‍ ആണ് മുന്നോട്ടു പോകുന്നത്. നില ഗുരുതരമായി തുടരുന്നു.
48 വയസുള്ള ആലപ്പുഴ സ്വദേശി കൊവിഡ് ന്യൂമോണിയ ബാധിച്ചു ഐസിയുവില്‍ ആണ് , കുവൈറ്റില്‍ നിന്ന് വന്ന ഇദ്ദേഹത്തെ ഈ മാസം 24 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, ഇദ്ദേഹത്തിന്റെ നില ഇപ്പോള്‍ കൃതിമ ശ്വസന സഹായിയില്‍ ഗുരുതരമായി തുടരുന്നു.കുവൈറ്റില്‍ നിന്നും വന്ന 51 വയസുള്ള എറണാകുളം തുരുത്തി സ്വദേശി കോവിഡ് ന്യൂമോണിയ ബാധിച്ചു ഐസിയുവില്‍ ആണ് , ദീര്‍ഘനാളായി പ്രമേഹരോഗിയായ ഇദ്ദേഹം ഈ മാസം 19 നു ആണ് കുവൈറ്റില്‍ നിന്നും എത്തിയത് കൃതിമ ശ്വസനസഹായില്‍ ആണ് മുന്നോട്ടു പോകുന്നത്. ഇദ്ദേഹത്തിന്റെയും നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTമധ്യപ്രദേശിലെ കമാല്‍ മൗല മസ്ജിദില്‍ വിഗ്രഹം സ്ഥാപിച്ച്...
13 Sep 2023 9:25 AM GMTഉദയ്നിധി സ്റ്റാലിന് എന്ന പെരിയാര്‍ മൂന്നാമന്
5 Sep 2023 2:45 PM GMTമണിപ്പൂരിലെ കൂട്ടക്കൊലയും കേരളത്തിലെ കൊലവിളിയും
29 July 2023 7:36 AM GMTഎസ് സി-എസ് ടി, ഒബിസി വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഏകസിവില്‍ കോഡ്
24 Jun 2023 3:03 PM GMTപോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMT