Latest News

ഇരട്ടി നികുതിയും ടോള്‍ പിരിവും; മഹാരാഷ്ട്രയില്‍ ഇന്ന് ഗതാഗത പണിമുടക്ക്

ഇരട്ടി നികുതിയും ടോള്‍ പിരിവും; മഹാരാഷ്ട്രയില്‍ ഇന്ന് ഗതാഗത പണിമുടക്ക്
X

മുംബൈ: ഇരട്ടി നികുതിയും ടോള്‍ പിരിവും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഗതാഗത യൂണിയനുകള്‍ ഇന്ന് സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുന്നു. ഇതോടെ മഹാരാഷ്ട്രയിലെ ഗതാഗതം പല ഭാഗങ്ങളിലും നിലയ്ക്കും. ബസ്സുകള്‍, ക്യാബുകള്‍, ഓട്ടോകള്‍, ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു. യൂണിയന്‍ പ്രതിനിധികളും സംസ്ഥാന ഗതാഗത മന്ത്രിയും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഇരട്ട നികുതിയും ടോള്‍ പിരിവും ഗതാഗത മേഖലയെ തളര്‍ത്തുകയാണെന്നാണ് യൂണിയനുകളുടെ ആരോപണം. കേന്ദ്രവും സംസ്ഥാനവും ഇന്ധന നികുതി ഈടാക്കുന്ന സാഹചര്യത്തില്‍ ബിഒടി മോഡല്‍ റോഡുകളില്‍ ടോള്‍ പിരിവ് തുടരുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്. ചില റോഡുകള്‍ മോശം അവസ്ഥയിലായിരിക്കെ ടോള്‍ ഈടാക്കുന്നതും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ പൂര്‍ണമായി അടച്ചുപൂട്ടാത്തതും പ്രതിഷേധത്തിന് കാരണമായതായി യൂണിയനുകള്‍ പറയുന്നു.

അതേസമയം, പൂനെ ട്രാഫിക് പോലിസിന്റെ പബ്ലിക് ട്രാഫിക് പോര്‍ട്ടല്‍ ആപ്പിന്റെ ദുരുപയോഗം മൂലം ശരിയായ പരിശോധന കൂടാതെ പിഴ ചുമത്തുന്നുവെന്നും യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. ഇ ചലാന്‍ സംവിധാനം പരിഷ്‌കരിക്കണമെന്നും പിഴ, പെര്‍മിറ്റ് തുടങ്ങിയ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ജുഡീഷ്യല്‍ സംവിധാനം രൂപീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് ആക്ഷന്‍ കമ്മിറ്റി, റിക്ഷ പഞ്ചായത്ത്, പിംപ്രി-ചിഞ്ച്വാദ് ബസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it