Sub Lead

ഇസ്രായേലി ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടു

ഇസ്രായേലി ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടു
X

തെഹ്‌റാന്‍: ഹമേദാന്‍ പ്രവിശ്യയ്ക്ക് മുകളിലൂടെ പറന്ന ഇസ്രായേലി ഡ്രോണ്‍ ഇറാന്റെ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. ഇറാനിലുടനീളം പുതിയ ആക്രമണ തരംഗം ആരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് റിപോര്‍ട്ട്. ഇന്ന് രാവിലെ മുതല്‍ പുതിയ ആക്രമണ പരമ്പര ആരംഭിക്കുമെന്ന് ഇസ്രായേല്‍-യുഎസ് സംയുക്ത സേന അറിയിച്ചിരുന്നു. ഇതിനിടേയാണ് ഡ്രോണ്‍ വെടിവെച്ചിട്ടത്.

ഹമേദാന്‍ പ്രവിശ്യയ്ക്ക് മുകളിലൂടെ പറന്ന ഇസ്രായേലി ഹെര്‍മിസ് ഡ്രോണ്‍ ആണ് വെടിവെച്ചിട്ടതെന്ന് ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സിയും റിപോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണം ആറാം ദിവസത്തിലേക്ക് കടന്നതോടെ ഇറാനില്‍ മരണ സംഖ്യ ആയിരം കടന്നു. ലെബനാനിലും ഇസ്രായേല്‍ സേന വ്യാപക ആക്രമണം നടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it