- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് വിദേശത്ത് നിന്നുവന്നര്‍ക്കും മഹാരാഷ്ട്രസ്വദേശികള്‍ക്കും
മെയ് 29 ലെ എയര്‍ ഏഷ്യ വിമാനത്തില്‍ മുംബൈയില്‍ നിന്നും കൊച്ചിയിലെത്തിയ 38 വയസുള്ള കോതമംഗലം സ്വദേശിനി, മെയ് 30 ലെ ദുബായ് കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ആലങ്ങാട് സ്വദേശി, മെയ് 31 ന് മഹാരാഷ്ട്രയില്‍ നിന്നും റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 49 വയസുള്ള കാക്കനാട് സ്വദേശി, ജൂണ്‍ 5 ന് കൊച്ചിയിലെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 28 വയസുള്ള മഹാരാഷ്ട്ര സ്വദേശി, മെയ് 27 ലെ കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള കൂത്താട്ടുകുളം സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

കൊച്ചി: എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച അഞ്ചു പേരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും വന്നവരും രണ്ടു പേര്‍ മഹാരാഷ്ട്ര സ്വദേശികളും.മെയ് 29 ലെ എയര്‍ ഏഷ്യ വിമാനത്തില്‍ മുംബൈയില്‍ നിന്നും കൊച്ചിയിലെത്തിയ 38 വയസുള്ള കോതമംഗലം സ്വദേശിനി, മെയ് 30 ലെ ദുബായ് കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ആലങ്ങാട് സ്വദേശി, മെയ് 31 ന് മഹാരാഷ്ട്രയില്‍ നിന്നും റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 49 വയസുള്ള കാക്കനാട് സ്വദേശി, ജൂണ്‍ 5 ന് കൊച്ചിയിലെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 28 വയസുള്ള മഹാരാഷ്ട്ര സ്വദേശി, മെയ് 27 ലെ കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള കൂത്താട്ടുകുളം സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ 5 ന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള ആലുവ സ്വദേശിനിയും ജൂണ്‍ 6 നു രോഗം സ്ഥിരീകരിച്ച 41 വയസുള്ള കൂനമ്മാവ്വ് സ്വദേശിയും, ജൂണ്‍ 5 ന് രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുണ്ടായിരുന്ന തിരുവന്തപുരം സ്വദേശിനിയും ഇന്ന് രോഗമുക്തി നേടി. മെയ് 17 ന് രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ഇന്ന് 1044 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1291 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11578 ആണ്. ഇതില്‍ 9902 പേര്‍ വീടുകളിലും, 517 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും, 1159 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 15 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 14 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.114 പേരാണ് ഇന്ന് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.56 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്‌സിലുമായി 52 പേരും, ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 4 പേരുമാണ് ചികില്‍സയിലുള്ളത്. ഇന്ന് ജില്ലയില്‍ നിന്നും 163 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 81 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 5 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 340 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















