Kerala

എറണാകുളത്ത് ഇന്ന് ഒമ്പതു പേര്‍ക്ക് കൊവിഡ്; മൂന്നു പേര്‍ക്ക് രോഗമുക്തി

ജൂണ്‍ 6 ന് ട്രയിനില്‍ മധ്യപ്രദേശില്‍ നിന്നും കൊച്ചിയിലെത്തിയ പാറക്കടവ് സ്വദേശിയായ 14 വയസ്സുള്ള കുട്ടിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശി നിരീക്ഷണത്തിലായിരുന്ന ഈ കുട്ടിയുടെ കുടുംബവുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്നു.നായരമ്പലം സ്വദേശിയുടെ ഉറവിടം കണ്ടെത്തുന്നതിനായി ഈ കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും സ്രവ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് കുട്ടിയുടെ ഫലം പോസിറ്റീവ് ആയത്

എറണാകുളത്ത് ഇന്ന് ഒമ്പതു പേര്‍ക്ക് കൊവിഡ്; മൂന്നു പേര്‍ക്ക് രോഗമുക്തി
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒമ്പതു പേര്‍ക്ക്. രോഗബാധിതരായി ചികില്‍സയിലായിരുന്ന മൂന്നു പേര്‍ സുഖം പ്രാപിച്ചു.ജൂണ്‍ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള ആലങ്ങാട് സ്വദേശി, അതേ വിമാനത്തിലെത്തിയ 25 വയസ്സുള്ള വരാപ്പുഴ സ്വദേശി, 46 വയസ്സുള്ള മലയിടംതുരുത്ത് സ്വദേശി, റിയാദ് കൊച്ചി വിമാനത്തിലെത്തിയ 48 വയസ്സുള്ള ഏലൂര്‍ സാദേശി, ജൂണ്‍ 14 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള തിരുവാണിയൂര്‍ സ്വദേശി, അതേ വിമാനത്തിലെത്തിയ 30 വയസ്സുള്ള ചെല്ലാനം സ്വദേശി, ജൂണ്‍ 13 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള മൂക്കന്നൂര്‍ സ്വദേശി, ജൂണ്‍ 12ന് കുവൈറ്റ് കരിപ്പൂര്‍ വിമാനത്തിലെത്തിയ 31 വയസ്സുള്ള കടമക്കുടി സ്വദേശി എന്നിവരെക്കൂടാതെ ജൂണ്‍ 6 ന് തീവണ്ടിയില്‍മധ്യപ്രദേശില്‍ നിന്നും കൊച്ചിയിലെത്തിയ പാറക്കടവ് സ്വദേശിയായ 14 വയസ്സുള്ള കുട്ടിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശി നിരീക്ഷണത്തിലായിരുന്ന ഈ കുട്ടിയുടെ കുടുംബവുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്നു.നായരമ്പലം സ്വദേശിയുടെ ഉറവിടം കണ്ടെത്തുന്നതിനായി ഈ കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും സ്രവ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് കുട്ടിയുടെ ഫലം പോസിറ്റീവ് ആയത്. ഇത് കൂടാതെ ജൂണ്‍ 25 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 46 വയസ്സുള്ള ആലപ്പുഴ സ്വദേശിയും ഇന്ന് രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികില്‍സയിലുണ്ട്.ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച 2 ആമ്പല്ലൂര്‍ സ്വദേശികളുടെ സമ്പര്‍ക്ക പട്ടികയില്‍ ഇതുവരെ 22 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ട 11 പേരുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.ഇന്ന് 3 പേര്‍ രോഗമുക്തി നേടി.

ജൂണ്‍ 3ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള പല്ലാരിമംഗലം സ്വദേശിനി, ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച 51 വയസുള്ള തമിഴ്‌നാട് സ്വദേശി, ജൂണ്‍ 9 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള മഹാരാഷ്ട്ര സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.ഇന്ന് 1045 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 892 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13256 ആണ്. ഇതില്‍ 11287 പേര്‍ വീടുകളിലും, 514 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1455 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 24 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 17 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 207 ആണ്.ജില്ലയിലെ ആശുപത്രികളില്‍ 155 പേരാണ് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്‌സിലുമായി 150 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 3 പേരും, സ്വകാര്യ ആശുപത്രിയില്‍ 2 പേരും ചികില്‍സയിലുണ്ട്.ഇന്ന് ജില്ലയില്‍ നിന്നും 202 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 150 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 9 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 382 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it