കൊവിഡ്: എറണാകുളത്ത് കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്മെന്റ് സോണ്‍
വാഴക്കുളം ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് രണ്ട്,തൃപ്പൂണിത്തുറ നഗരസഭ ആറാം ഡിവഷനില്‍ തോട്ടുപുറം മേഖല,കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്ത് 17ാം വാര്‍ഡ്,കൊച്ചി കോര്പറേഷന് 23ാം ഡിവിഷന് എന്നിവടങ്ങളാണ് പുതുതായി കണ്ടെയ്ന്മെന്റ് സോണാക്കിയത്
കൊച്ചി: എറണാകുളം ജില്ലയില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണം അനുദിനം ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കി.വാഴക്കുളം ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് രണ്ട്,തൃപ്പൂണിത്തുറ നഗരസഭ ആറാം ഡിവഷനില്‍ തോട്ടുപുറം മേഖല,കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്ത് 17ാം വാര്‍ഡ്,കൊച്ചി കോര്പറേഷന് 23ാം ഡിവിഷന് എന്നിവടങ്ങളാണ് പുതുതായി കണ്ടെയ്ന്മെന്റ് സോണാക്കിയത്.
അതേ സമയം രോഗം നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് കൊച്ചി കോര്പറേഷന് 72ാം ഡിവിഷന്,ചിറ്റാറ്റുകര ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് എന്നിവടങ്ങള്‍ കണ്ടെയ്മന്സെന്റ് സോണില്‍ നിന്നൊഴിവാക്കിയതായും അധികൃതര്‍ അറിയിച്ചു.കൊച്ചിയില്‍ ഇന്നലെ മാത്രം 132 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 109 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര് നാവിക സേന ഉദ്യോഗസ്ഥരാണ്. ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.863 പേരാണ് നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT