Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 998 പേര്‍ക്ക് കൊവിഡ്

914 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലുടെയാണ്.70 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 998 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 998 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 914 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലുടെയാണ്.70 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

ചൂര്‍ണ്ണിക്കര -39,തൃക്കാക്കര-34,വരാപ്പുഴ-32,കിഴക്കമ്പലം-31,കറുകുറ്റി-28,കളമശ്ശേരി- 25,പാറക്കടവ്-24,അയ്യമ്പുഴ- 22,തൃപ്പൂണിത്തുറ-22,ശ്രീമൂലനഗരം-21,കരുമാലൂര്‍-20,മൂക്കന്നൂര്‍- 19,വാരപ്പെട്ടി-17,ആലങ്ങാട്- 16,പിണ്ടിമന-16,കവളങ്ങാട് -15,ചേന്ദമംഗലം-15,ചേരാനല്ലൂര്‍-15,മഴുവന്നൂര്‍-15,ഇടപ്പള്ളി- 14,കൂവപ്പടി-14,കോതമംഗലം-14,രായമംഗലം -13,എടക്കാട്ടുവയല്‍-12,കീഴ്മാട്-12,മൂവാറ്റുപുഴ- 12,എറണാകുളം സൗത്ത്-11,കടവന്ത്ര-11,കാഞ്ഞൂര്‍-11,പാലാരിവട്ടം-11,അങ്കമാലി-10,ഇലഞ്ഞി- 10,കീരംപാറ-10,വടവുകോട്-10,ആലുവ-9,ഉദയംപേരൂര്‍- 9,ഏലൂര്‍-9,കുന്നത്തുനാട്-9,കോട്ടുവള്ളി-9,തിരുവാണിയൂര്‍-9,തോപ്പുംപടി-9,നെടുമ്പാശ്ശേരി-9,മഞ്ഞപ്ര-9,മഞ്ഞള്ളൂര്‍- 9,എടത്തല -8,കുട്ടമ്പുഴ-8,തേവര-8,പല്ലാരിമംഗലം-8,മലയാറ്റൂര്‍ നീലീശ്വരം-8,മുടക്കുഴ- 8,കലൂര്‍-7,കുമ്പളങ്ങി-7,ചോറ്റാനിക്കര-7,നോര്‍ത്തുപറവൂര്‍-7,പള്ളുരുത്തി-7,പിറവം-7,എളമക്കര- 6,ഒക്കല്‍ -6,കുഴിപ്പള്ളി- 6,കോട്ടപ്പടി -6,ചിറ്റാറ്റുകര-6,നെല്ലിക്കുഴി-6,പെരുമ്പാവൂര്‍-6,ഫോര്‍ട്ട് കൊച്ചി-6,മരട്-6,വടക്കേക്കര - 6,വാളകം-6,ആവോലി- 5,എറണാകുളം നോര്‍ത്ത്-5,ഏഴിക്കര-5,കടുങ്ങല്ലൂര്‍-5,കാലടി- 5,ചെങ്ങമനാട്- 5,ചെല്ലാനം-5,പായിപ്ര-5,പൈങ്ങോട്ടൂര്‍ -5,മുണ്ടംവേലി- 5,മുളവുകാട്-5,വെങ്ങോല- 5,വെണ്ണല-5,വൈറ്റില - 5,ഇതര സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ എടവനക്കാട്, ഐക്കാരനാട്, പാമ്പാക്കുട, പൂതൃക്ക, പോത്താനിക്കാട്, മാറാടി, രാമമംഗലം, ആരക്കുഴ, എളംകുന്നപ്പുഴ, കുമ്പളം, തമ്മനം, തുറവൂര്‍, മട്ടാഞ്ചേരി, മുളന്തുരുത്തി, ആമ്പല്ലൂര്‍, ആയവന, എളംകുളം, കടമക്കുടി, നായരമ്പലം, പള്ളിപ്പുറം, പെരുമ്പടപ്പ്, പോണേക്കര, വേങ്ങൂര്‍, അയ്യപ്പന്‍കാവ്, അശമന്നൂര്‍, കുന്നുകര, കൂത്താട്ടുകുളം, ഞാറക്കല്‍, തിരുമാറാടി, പനമ്പള്ളി നഗര്‍, പാലക്കുഴ, പുത്തന്‍വേലിക്കര എന്നിവടങ്ങളില്‍ അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 906 പേര്‍ രോഗ മുക്തി നേടി. ഇന്ന് 716 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 335 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 21829 ആണ്. ഇന്ന് 172 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 157 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 9352 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ആണ്. കളമശ്ശേരി മെഡിക്കല്‍ കോളജ് - 48,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 20,ജി എച്ച് മൂവാറ്റുപുഴ- 14,ഡി എച്ച് ആലുവ- 7,പറവൂര്‍ താലൂക്ക് ആശുപത്രി- 7,പി വി എസ് - 70,സഞ്ജീവനി 19,സിയാല്‍ - 37,സ്വകാര്യ ആശുപത്രികള്‍ - 606,എഫ് എല്‍ റ്റി സികള്‍ - 252,എസ് എല്‍ റ്റി സി കള്‍- 270,വീടുകള്‍ - 7004 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7842 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it