Kerala

കൊവിഡ്: എറണാകുളം ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഒമ്പതിനായിരം കടന്നു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 45.06 %

ഇന്ന് 9605 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.7440 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.2117 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.47 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

കൊവിഡ്: എറണാകുളം ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഒമ്പതിനായിരം കടന്നു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 45.06 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒമ്പതിനായിരം കടന്നു.ഇന്ന് 9605 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.45.06 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 7440 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.2117 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.47 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.ഇന്ന് 4216 പേര്‍ രോഗ മുക്തി നേടി.6466 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2870 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 36515 ആണ്. 31427 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 21317 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. .ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 21057 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 10312ആദ്യ ഡോസും, 6239 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 11321 ഡോസും, 9736 ഡോസ് കോവാക്‌സിനുമാണ് വിതരണം ചെയ്തത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 4506 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 32974 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി ജില്ലയില്‍ ഇതുവരെ 5728564 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3164230 ആദ്യ ഡോസ് വാക്‌സിനും, 2531360 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 5060760 ഡോസ് കൊവിഷീല്‍ഡും, 651233 ഡോസ് കൊവാക്‌സിനും, 16571 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.81360 കുട്ടികളാണ് ഇതുവരെ ജില്ലയില്‍ വാക്‌സിന്‍ സ്വീകരിച്ചത്‌.

Next Story

RELATED STORIES

Share it