Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 874 പേര്‍ക്ക് കൊവിഡ്

560 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.280 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും നാലും പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഐഎന്‍എച്ച്എസിലെ എട്ടു പേര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 874 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 874 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 560 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.280 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും നാലും പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഐഎന്‍എച്ച്എസിലെ എട്ടു പേര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃപ്പൂണിത്തുറ - 36,കളമശ്ശേരി- 34,ഇടപ്പള്ളി - 25,,മഴുവന്നൂര്‍ - 24,പാലാരിവട്ടം- 22,കലൂര്‍ - 21,തൃക്കാക്കര- 21,കരുമാലൂര്‍ - 19,ആയവന-17,മരട്- 17,മട്ടാഞ്ചേരി-16,വൈറ്റില- 16,അങ്കമാലി - 15,എളമക്കര- 15,പള്ളുരുത്തി - 15,ഫോര്‍ട്ട് കൊച്ചി -15,ഇടക്കൊച്ചി- 13,,കടവന്ത്ര - 13,പള്ളിപ്പുറം -13,കാലടി - 12,മൂവാറ്റുപുഴ - 12,ചേരാനല്ലൂര്‍-11,മുളന്തുരുത്തി - 11,നെല്ലിക്കുഴി - 10,മണീട്-10,വടക്കേക്കര -10,വെങ്ങോല - 10,എടത്തല -9,ഏലൂര്‍- 9,ഒക്കല്‍- 9,കുഴിപ്പള്ളി-9,കൂത്താട്ടുകുളം -9,കൂവപ്പടി - 9,ചേന്ദമംഗലം -9,ഞാറക്കല്‍- 9,പെരുമ്പാവൂര്‍ - 9,ആലുവ-8,കോതമംഗലം- 8,ചോറ്റാനിക്കര -8,പച്ചാളം-8,പായിപ്ര -8,മഞ്ഞള്ളൂര്‍- 8,വെണ്ണല -8,അശമന്നൂര്‍ - 7,ആമ്പല്ലൂര്‍-7,ആവോലി-7,എറണാകുളം നോര്‍ത്ത് - 7,ഐക്കാരനാട് -7,കുമ്പളം -7,തോപ്പുംപടി- 7,ആലങ്ങാട് -6,എറണാകുളം സൗത്ത്- 6,എളംകുന്നപ്പുഴ- 6,കാഞ്ഞൂര്‍ -6,ചൂര്‍ണ്ണിക്കര- 6,തമ്മനം- 6,വടവുകോട്-6,വരാപ്പുഴ-6,വാഴക്കുളം-6,ഉദയംപേരൂര്‍-5,നോര്‍ത്തുപറവൂര്‍-5,പുത്തന്‍വേലിക്കര-5,മഞ്ഞപ്ര -5,വടുതല- 5,ഇതര സംസ്ഥാന തൊഴിലാളികള്‍-24 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ എടവനക്കാട്, കറുകുറ്റി, കവളങ്ങാട്, കിഴക്കമ്പലം, കുന്നത്തുനാട്, പോണേക്കര, മുണ്ടംവേലി, വേങ്ങൂര്‍, കടമക്കുടി, കോട്ടപ്പടി, ചെല്ലാനം, തിരുമാറാടി, തിരുവാണിയൂര്‍, നെടുമ്പാശ്ശേരി, പനമ്പള്ളി നഗര്‍, പാമ്പാക്കുട, പാറക്കടവ്, പിറവം, മലയാറ്റൂര്‍ നീലീശ്വരം, മൂക്കന്നൂര്‍, ഇലഞ്ഞി, എടക്കാട്ടുവയല്‍, എളംകുളം, കടുങ്ങല്ലൂര്‍, കീരംപാറ, കുന്നുകര, ചിറ്റാറ്റുകര, തുറവൂര്‍, നായരമ്പലം, പല്ലാരിമംഗലം, മാറാടി, രായമംഗലം, വാരപ്പെട്ടി, വാളകം, അയ്യപ്പന്‍കാവ്, കരുവേലിപ്പടി, കുമാരപുരം, കുമ്പളങ്ങി, കോട്ടുവള്ളി, തിരുവാങ്കുളം, തേവര, പിണ്ടിമന, പൂണിത്തുറ, പെരുമ്പടപ്പ്, മുടക്കുഴ, രാമമംഗലം.എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് 649 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2326 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2420 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29554 ആണ്. ഇതില്‍ 28104 പേര്‍ വീടുകളിലും 79 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1371 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 224 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 177 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

12096 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 194,പി വി എസ് - 56,ജി എച്ച് മൂവാറ്റുപുഴ-10,ഡി എച്ച് ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി- 3,സഞ്ജീവനി - 52,സ്വകാര്യ ആശുപത്രികള്‍ - 701,എഫ് എല്‍ റ്റി സികള്‍ -1032,എസ് എല്‍ റ്റി സി കള്‍-162,വീടുകള്‍- 9001 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7237 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it