Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 743 പേര്‍ക്ക് കൊവിഡ്

691 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സിഐഎസ്എഫ്‌ലെ രണ്ടു പേര്‍ക്കും 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന്് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 743 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 743 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 691 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സിഐഎസ്എഫ്‌ലെ രണ്ടു പേര്‍ക്കും 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.

കറുകുറ്റി- 40,,കവളങ്ങാട് -25,തുറവൂര്‍ -22,തൃക്കാക്കര-22,കിഴക്കമ്പലം -18,കൂവപ്പടി-18,പാറക്കടവ്-17,മഴുവന്നൂര്‍ - 16,കളമശ്ശേരി -15,കാലടി-15,തൃപ്പൂണിത്തുറ- 14,ശ്രീമൂലനഗരം-14,കാഞ്ഞൂര്‍ - 13,കുമ്പളം- 13,വാരപ്പെട്ടി-13,കോട്ടുവള്ളി -12,നെടുമ്പാശ്ശേരി-12,പള്ളുരുത്തി-12,പിറവം-12,ഫോര്‍ട്ട്‌കൊച്ചി- 12,മൂവാറ്റുപുഴ-12,കടുങ്ങല്ലൂര്‍-11,പല്ലാരിമംഗലം -11,കോതമംഗലം-10,പോത്താനിക്കാട്-10,മൂക്കന്നൂര്‍ -10,വടവുകോട്-10,ഇലഞ്ഞി-9,കരുമാലൂര്‍-9,കലൂര്‍ -9,അയ്യമ്പുഴ-8,ആരക്കുഴ-8,ആലുവ-8,പെരുമ്പാവൂര്‍-8,തേവര-7,മുളന്തുരുത്തി-7,വടുതല-7,വാഴക്കുളം -7,വെണ്ണല-7,ഏഴിക്കര-6,ഐക്കാരനാട്-6,കീഴ്മാട്-6,ചോറ്റാനിക്കര-6,നെല്ലിക്കുഴി- 6,പായിപ്ര- 6,വെങ്ങോല -6,അങ്കമാലി-5,ആമ്പല്ലൂര്‍-5,ആവോലി-5,ഉദയംപേരൂര്‍-5,കുമ്പളങ്ങി- 5,ചൂര്‍ണ്ണിക്കര-5,തോപ്പുംപടി -5,നോര്‍ത്തുപറവൂര്‍-5,പൈങ്ങോട്ടൂര്‍-5,വടക്കേക്കര- 5,ഇതര സംസ്ഥാന തൊഴിലാളി-1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ആയവന, ആലങ്ങാട്, ഇടപ്പള്ളി, എളംകുന്നപ്പുഴ, എളമക്കര, കുട്ടമ്പുഴ, ചെങ്ങമനാട്, ചേന്ദമംഗലം, നായരമ്പലം, മട്ടാഞ്ചേരി, മരട്, മുളവുകാട്, രായമംഗലം, എടക്കാട്ടുവയല്‍, എടവനക്കാട്, ഏലൂര്‍, കടവന്ത്ര, കോട്ടപ്പടി, ചേരാനല്ലൂര്‍, ഞാറക്കല്‍, തിരുമാറാടി, പള്ളിപ്പുറം, പാലക്കുഴ, പുത്തന്‍വേലിക്കര, മാറാടി, മുണ്ടംവേലി, വരാപ്പുഴ, അശമന്നൂര്‍, ഇടക്കൊച്ചി, എറണാകുളം സൗത്ത്, ഒക്കല്‍, കടമക്കുടി, കരുവേലിപ്പടി, കൂത്താട്ടുകുളം, ചിറ്റാറ്റുകര, തമ്മനം, തിരുവാണിയൂര്‍, പച്ചാളം, പാലാരിവട്ടം, പിണ്ടിമന, പെരുമ്പടപ്പ്, പോണേക്കര, മഞ്ഞപ്ര, മുടക്കുഴ, വാളകം, അയ്യപ്പന്‍കാവ്, എടത്തല, എറണാകുളം നോര്‍ത്ത്, എളംകുളം, കീരംപാറ, കുന്നത്തുനാട്, കുന്നുകര, മഞ്ഞള്ളൂര്‍, മലയാറ്റൂര്‍ നീലീശ്വരം, രാമമംഗലം, വേങ്ങൂര്‍, വൈറ്റില എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 552 പേര്‍ രോഗ മുക്തി നേടി. ഇന്ന് 684 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 941 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 27637 ആണ്. ഇതില്‍ 27093 പേര്‍ വീടുകളിലും 3 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 541 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 83 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 78 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

9060 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 73,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -19,പി വി എസ് - 58,ജി എച്ച് മൂവാറ്റുപുഴ-20,ഡി എച്ച് ആലുവ-5,പറവൂര്‍ താലൂക്ക് ആശുപത്രി-9,സഞ്ജീവനി - 43,സ്വകാര്യ ആശുപത്രികള്‍ - 498,എഫ് എല്‍ റ്റി സികള്‍ - 189,എസ് എല്‍ റ്റി സി കള്‍-307,വീടുകള്‍- 7096 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5153 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it