Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 713 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.9 ശതമാനം

689 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.13 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 713 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.9 ശതമാനം
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 713 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.8.9 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 689 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.13 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

ചെല്ലാനം- 39,വെങ്ങോല -35,ചൂര്‍ണ്ണിക്കര- 26,കളമശ്ശേരി - 24,വടവുകോട് - 24,തൃപ്പൂണിത്തുറ - 22

,വേങ്ങൂര്‍-22,പായിപ്ര-21,തൃക്കാക്കര- 19,നോര്‍ത്തുപറവൂര്‍- 17,ചോറ്റാനിക്കര- 13,കോതമംഗലം- 12,

എളംകുന്നപ്പുഴ - 11,നെടുമ്പാശ്ശേരി- 11,പള്ളിപ്പുറം - 11,പള്ളുരുത്തി-11,ഫോര്‍ട്ട് കൊച്ചി- 11,

വടക്കേക്കര-11,എളമക്കര- 10,വടുതല - 10,അങ്കമാലി - 9,കാലടി- 9,കുന്നത്തുനാട്- 9,

കോട്ടുവള്ളി- 9,തുറവൂര്‍- 9,തേവര- 9,ഇടപ്പള്ളി - 8,നെല്ലിക്കുഴി- 8,ഇലഞ്ഞി- 7,എടത്തല - 7,

കലൂര്‍- 7,കുമ്പളം-7,മുണ്ടംവേലി- 7,മുളന്തുരുത്തി- 7,ആലങ്ങാട്- 6,ആലുവ - 6,,ഏലൂര്‍- 6,

കരുമാലൂര്‍- 6,കീഴ്മാട്- 6,കുട്ടമ്പുഴ- 6,ചേന്ദമംഗലം- 6,ഞാറക്കല്‍- 6,പാറക്കടവ്- 6,മഴുവന്നൂര്‍-6,

ഇടക്കൊച്ചി-5,കടവന്ത്ര - 5,മരട്-5,,മുടക്കുഴ- 5,മൂവാറ്റുപുഴ- 5,ഇതര സംസഥാന തൊഴിലാളി-4എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആമ്പല്ലൂര്‍, എടവനക്കാട്, എറണാകുളം സൗത്ത്, കടുങ്ങല്ലൂര്‍, കാഞ്ഞൂര്‍, ചിറ്റാറ്റുകര, ചേരാനല്ലൂര്‍, തോപ്പുംപടി, പെരുമ്പാവൂര്‍, മഞ്ഞള്ളൂര്‍, വാരപ്പെട്ടി, വൈറ്റില, എടക്കാട്ടുവയല്‍, ഐക്കാരനാട്, കിഴക്കമ്പലം, കുമ്പളങ്ങി, പനയപ്പിള്ളി, പിറവം, മട്ടാഞ്ചേരി, വരാപ്പുഴ, വാളകം, വാഴക്കുളം, ശ്രീമൂലനഗരം, അശമന്നൂര്‍, ആയവന, എറണാകുളം നോര്‍ത്ത്, എളംകുളം, കടമക്കുടി, കരുവേലിപ്പടി, കറുകുറ്റി, കല്ലൂര്‍ക്കാട്, കവളങ്ങാട്, കീരംപാറ,

കുഴിപ്പള്ളി, കോട്ടപ്പടി, ചെങ്ങമനാട്, നായരമ്പലം, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പാലാരിവട്ടം, പിണ്ടിമന, മലയാറ്റൂര്‍ നീലീശ്വരം, മുളവുകാട്, മൂക്കന്നൂര്‍, വെണ്ണല, ഉദയംപേരൂര്‍, ഏഴിക്കര, കൂവപ്പടി, ചളിക്കവട്ടം, പാമ്പാകുട, പുത്തന്‍വേലിക്കര, പൂണിത്തുറ, പൂതൃക്ക, പെരുമ്പടപ്പ്, മഞ്ഞപ്ര, മാറാടി, രാമമംഗലം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1105 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1669 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1971 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 36225 ആണ്. ഇന്ന് 81 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 190 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.11782 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ്- 73,ജി എച്ച് മൂവാറ്റുപുഴ-21,ജി എച്ച് എറണാകുളം- 54,ഡി എച്ച് ആലുവ- 41,പള്ളുരുത്തി താലൂക്ക് ആശുപത്രി 18,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 25,

കരുവേലിപ്പടി താലൂക്ക് ആശുപത്രി - 4,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 20,കോതമംഗലം താലൂക്ക് ആശുപത്രി 6,അങ്കമാലി താലൂക്ക് ആശുപത്രി -25,പിറവം താലൂക്ക് ആശുപത്രി 2,അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 90,സഞ്ജീവനി 29,സ്വകാര്യ ആശുപത്രികള്‍ - 814,എഫ് എല്‍ റ്റി സികള്‍ - 393,എസ് എല്‍ റ്റി സി കള്‍- 220,ഡോമിസിലറി കെയര്‍ സെന്റെര്‍- 804,വീടുകള്‍- 8403 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7943 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it