Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 708 പേര്‍ക്ക് കൊവിഡ്

644 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.50 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.10 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 708 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 708 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 644 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.50 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.10 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.

തൃക്കാക്കര- 45,അശമന്നൂര്‍- 30,ചെങ്ങമനാട് -29,തൃപ്പൂണിത്തുറ- 25,കാലടി - 20,കിഴക്കമ്പലം-20,മലയാറ്റൂര്‍ നീലീശ്വരം - 18,കാഞ്ഞൂര്‍-17,കീഴ്മാട്-17,കളമശ്ശേരി-16,അങ്കമാലി- 13,ഇടപ്പള്ളി-13,കോതമംഗലം - 13,കടുങ്ങല്ലൂര്‍ - 12,നെടുമ്പാശ്ശേരി-12,വാഴക്കുളം-12,ചോറ്റാനിക്കര- 11,കറുകുറ്റി-10,കുന്നുകര-10,മരട്-10,വൈറ്റില -10,ഒക്കല്‍-9,കൂത്താട്ടുകുളം-9,നോര്‍ത്തുപറവൂര്‍ -9,പുത്തന്‍വേലിക്കര-9,മൂവാറ്റുപുഴ- 9,വടവുകോട് - 9,കടവന്ത്ര- 8,ചേന്ദമംഗലം- 8,തുറവൂര്‍ - 8,പായിപ്ര- 8,പിറവം -8,മുളവുകാട്-8,വരാപ്പുഴ-8,കവളങ്ങാട്- 7,കൂവപ്പടി- 7,ചേരാനല്ലൂര്‍-7,ഫോര്‍ട്ട് കൊച്ചി -7,മഞ്ഞപ്ര-7,ആലുവ -6,എളംകുന്നപ്പുഴ-6,കലൂര്‍- 6,കുട്ടമ്പുഴ -6,പള്ളുരുത്തി- 6,പാറക്കടവ് -6,പെരുമ്പാവൂര്‍-6,മഴുവന്നൂര്‍- 6,ആരക്കുഴ-5,ഏലൂര്‍- 5,കുമ്പളങ്ങി-5,തിരുമാറാടി- 5,നെല്ലിക്കുഴി-5,വേങ്ങൂര്‍-5,ഇതര സംസ്ഥാന തൊഴിലാളി-ഒന്ന് എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതുകൂടാതെ ആയവന, ആലങ്ങാട്, ഉദയംപേരൂര്‍, എറണാകുളം സൗത്ത്, ചൂര്‍ണ്ണിക്കര, ചെല്ലാനം, തേവര, പച്ചാളം, പള്ളിപ്പുറം, മട്ടാഞ്ചേരി, വെങ്ങോല, എടക്കാട്ടുവയല്‍, കുഴിപ്പള്ളി, ചിറ്റാറ്റുകര, നായരമ്പലം, പാലാരിവട്ടം, പിണ്ടിമന, രായമംഗലം, ശ്രീമൂലനഗരം, ഇടക്കൊച്ചി, എടത്തല, ഐക്കാരനാട്, കടമക്കുടി, കല്ലൂര്‍ക്കാട്, തമ്മനം, തോപ്പുംപടി, പല്ലാരിമംഗലം, മുടക്കുഴ, മുണ്ടംവേലി, വാരപ്പെട്ടി, വാളകം, വെണ്ണല, അയ്യപ്പന്‍കാവ്, ആവോലി, എറണാകുളം നോര്‍ത്ത്, എളംകുളം, എളമക്കര, കരുമാലൂര്‍, കീരംപാറ, കുമ്പളം, കോട്ടപ്പടി, ഞാറക്കല്‍, പനമ്പള്ളി നഗര്‍, പാമ്പാക്കുട, പാലക്കുഴ, പൂണിത്തുറ, പൈങ്ങോട്ടൂര്‍, പോണേക്കര, മണീട്, മാറാടി, മുളന്തുരുത്തി, മൂക്കന്നൂര്‍, രാമമംഗലം, വടുതല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 686 പേര്‍ രോഗ മുക്തി നേടി. ഇന്ന് 936 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 613 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26022 ആണ്. ഇതില്‍ 25603 പേര്‍ വീടുകളിലും 3 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 416 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 125 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 149 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 8926 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

കളമശ്ശേരി മെഡിക്കല്‍ കോളേജ് - 59,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -24,പി വി എസ് -66,ജി എച്ച് മൂവാറ്റുപുഴ- 22,ഡി എച്ച് ആലുവ-7,പറവൂര്‍ താലൂക്ക് ആശുപത്രി-10,സഞ്ജീവനി - 19,സ്വകാര്യ ആശുപത്രികള്‍ - 589,എഫ് എല്‍ റ്റി സികള്‍ - 211,എസ് എല്‍ റ്റി സി കള്‍- 333,വീടുകള്‍- 6876 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6692 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it